മാനസിക സംസ്‌കരണമാവണം വിദ്യാഭ്യാസ ലക്ഷ്യം: ഹൈദരലി തങ്ങള്‍
പെരിന്തല്‍മണ്ണ: വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം മനഃസംസ്‌കരണമാവണമെന്നും യുവതലമുറയില്‍ സാംസ്‌കാരിക അപചയത്തിന്റെ സാഹചര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രായോഗികവല്‍ക്കരണത്തിലൂടെയുള്ള പഠനത്തിന് പ്രസക്തി വര്‍ധിച്ച് വരികയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ സെനറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജാമിഅ ചാന്‍സലര്‍ കൂടിയായ അദ്ദേഹം.
നേടിയെടുക്കുന്ന ബിരുദങ്ങളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും കൂമ്പാരങ്ങള്‍ക്കപ്പുറം നന്മ നിറഞ്ഞ മനസും നിസ്വാര്‍ഥമായ സമര്‍പ്പണ മനോഭാവവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറകളെ വാര്‍ത്തെടുക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലര്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഡയറക്ടര്‍ പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍,സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, റജിസ്ട്രാര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, അക്കാദമിക് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, അസി. റജിസ്ട്രാര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ്, വിവിധ ഫാക്കല്‍റ്റി ഡീന്‍മാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഉസ്മാന്‍ ഫൈസി ഏറിയാട്, ടി.എച്ച് ദാരിമി, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."