HOME
DETAILS
MAL
കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം: മുഖ്യമന്ത്രി
backup
November 15 2017 | 04:11 AM
തിരുവനന്തപുരം: കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ ശിശുദിന സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. വീട്ടില്‍ അല്പസമയം ലഭിച്ചാല്‍ തന്നെ മൊബൈല്‍ഫോണിലും ടിവിക്കുമുന്പിലും രക്ഷിതാക്കള്‍ സമയം ചെലവഴിക്കുമ്പോള്‍ കുട്ടിക്ക് നഷ്ടപ്പെടുന്നത് രക്ഷിതാവിന്റെ സാമിപ്യമാണ്. ഇത് കുട്ടിയെ വല്ലാതെ ഒറ്റപ്പെടുത്തും.
അധ്യാപകരും കുട്ടികളുടെ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."