HOME
DETAILS
MAL
ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിനുള്ള കുറ്റപത്രം: കെ.പി.എ മജീദ്
backup
November 15 2017 | 04:11 AM
കോഴിക്കോട്: കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലേതെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരാമര്‍ശം സര്‍ക്കാരിനുള്ള കുറ്റപത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്.
സംസ്ഥാന സര്‍ക്കാരിനെതിരേ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ച അപൂര്‍വ സംഭവം ഗൗരവമേറിയതാണ്. കോടതി നിരീക്ഷണവും നിലവിലെ സാഹചര്യവും തോമസ് ചാണ്ടിയുടെ രാജികൊണ്ടുമാത്രം തീരുന്നതല്ല. സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ആലപ്പുഴ കലക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയോട് രാജിവയ്ക്കണമെന്ന് കോടതിതന്നെ പരോക്ഷ ആവശ്യം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നിലപാട് സ്വീകരിക്കാത്തത് ദുരൂഹമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."