എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വേങ്ങരയിലും എടവണ്ണപ്പാറയിലും
മലപ്പുറം: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആഗോളവ്യാപകമായി നടത്തുന്ന മനുഷ്യജാലിക ജില്ലയില്‍ വേങ്ങരയിലും എടവണ്ണപ്പാറയിലും നടക്കും. സമ്മേളനപ്രഖ്യാപനം അത്തിപറ്റയില്‍ നടന്ന ചടങ്ങില്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ നിര്‍വഹിച്ചു.
പ്രചാരണഭാഗമായി ജനുവരി 20ന് ജില്ലയിലെ എട്ടു ഏരിയകളിലും സന്ദേശറാലി നടക്കും. ക്ലസ്റ്റര്‍ പരിധിയില്‍ സ്വീകരണം നല്‍കും. 19ന് ശാഖാ തലങ്ങലില്‍ പ്രമേയപ്രഭാഷണം നടത്തും. മേഖലാതലങ്ങളില്‍ സൗഹൃദ കൂട്ടായ്മകള്‍, വിവിധ പരിപാടികള്‍ ജാലികയുടെ ഭാഗമായി നടക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി വേങ്ങരയിലും എടവണ്ണപ്പാറയിലും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എടവണ്ണപ്പാറയില്‍ ഭാരവാഹികളായി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (മുഖ്യരക്ഷാധികാരി), സയ്യിദ് ബി.എസ്.കെ തങ്ങള്‍ (ചെയര്‍മാന്‍), അബ്ദുല്‍ ശൂക്കൂര്‍ എടവണ്ണപ്പാറ (ജനറല്‍ കണ്‍ീനര്‍), പി.എ ജബ്ബാര്‍ ഹാജി (ട്രഷറര്‍) എന്നിവരെയും വേങ്ങരയില്‍ ഭാരവാഹികളായി കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (മുഖ്യരക്ഷാധികാരി), പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), എം.എ ജലീല്‍ ചാലില്‍കുണ്ട് (ജനറല്‍ കണ്‍വീനര്‍), മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ശഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ഉമ്മര്‍ ദാരിമി, ബഷീര്‍ മൗലവി, ഫാറൂഖ് കരിപ്പൂര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, നൗഷാദ് ചെട്ടിപ്പടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."