തൊഴില്‍ മേഖലയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കിയത് യു.ഡി.എഫ് സര്‍ക്കാര്‍: ബിന്ദുകൃഷ്ണ
കൊല്ലം: തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ മാന്യതയും തൊഴില്‍ സംരക്ഷണവും നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
സ്ത്രീകള്‍ക്ക് കടന്നു കയറുവാന്‍ കഴിയില്ല എന്ന് കരുതിയ മേഖലകളില്‍ കൂടി തൊഴിലാളികളായി സ്ത്രീകള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക് നേതൃത്വവും നല്‍കുവാന്‍ ഐ.എന്‍.ടി.യു.സിയെ പോലുള്ള തൊഴിലാളി സംഘടനകള്‍ കാണിച്ച ആര്‍ജ്ജവം ഈ മേഖലയില്‍ പുതിയ ഉണര്‍വേകിയെന്നും തൊഴിലാളികളുടെ എക്കാലത്തെയും സമരമുഖങ്ങളില്‍ ഐ.എന്‍.ടി.യു.സിയുടെ ശബ്ദം തൊഴിലാളികളുടെ വിശ്വാസത്തോടൊപ്പം ആയിരുന്നുവെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു.
വനിത ഐ.എന്‍.ടി.യു.സിയുടെ ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ പ്രസിഡന്റ് ജയശ്രീ രമണന്‍ അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണവേണി ശര്‍മ്മ, എ.കെ ഹഫീസ്, അയത്തില്‍ തങ്കപ്പന്‍, എസ് നാസറുദ്ദീന്‍, കാഞ്ഞിരംവിള അജയകുമാര്‍, ആദിക്കാട് മധു, ശോഭ സുധീഷ്, മേരിജോളി, സാജു തോമസ്, ഗോപികറാണി, സരസ്വതി അമ്മ, ബീന സതീശന്‍, അമ്പിളി, ഷീല പനയം, ജ്യോതിലക്ഷ്മി, ആശ, ഉഷ പുനലൂര്‍, മേരി ഫാത്തിമ, എയ്‌സല്‍, ശോഭന കെ ബി, ഉഷ മുണ്ടന്‍ചിറ, രമ, മൈലക്കാട് സുനില്‍, നാലുതുണ്ടില്‍ റഹീം, ജോസ് വിമല്‍രാജ്, കുന്നത്തൂര്‍ ഗോവിന്ദന്‍പിള്ള, തങ്കമ്മാള്‍, വിജി സോമരാജ്, രാജി ശൂരനാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."