വൃശ്ചികമഹോത്സവത്തിന് ഇന്ന് തുടക്കം; ഓച്ചിറയിലും കാട്ടില്‍മേക്കതിലും ജനപ്രവാഹം
കരുനാഗപ്പള്ളിചവറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വ്യശ്ചിക മഹോത്സവത്തിന് തുടക്കമാകുന്നതോടെ ഓച്ചിറയിലും പൊന്‍മന കാട്ടില്‍മേക്കതില്‍ ഭദ്രകാളിക്ഷേത്രത്തിലും ഭക്തജനപ്രവാഹം.
ഇന്നു മുതല്‍ 27 വരെ ഓച്ചിറയില്‍ ഇനി ഉറക്കമില്ലാത്ത രാവുകള്‍. പടനിലത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്ഷേത്രഭരണസമിതി പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഭക്തര്‍ക്ക് ഭജനം പാര്‍ക്കുന്നതിലേക്കായ് 1000 ലധികം ഭജന കുടിലുകള്‍ ഒരുങ്ങി കഴിഞ്ഞതായി ഭരണ സമിതി അംഗങ്ങര്‍ പറഞ്ഞു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രാഫ: എ.ശ്രീധരന്‍പിള്ള 6.30ന് പതാക ഉയര്‍ത്തുന്നതോടെ വൃശ്ചികമഹോത്സവത്തിന് തുടക്കമാകും.
വൈകിട്ട് മൂന്നിന് ഉദ്ഘാടന സമ്മേളനം നടക്കും.
കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വൃശ്ചിക മഹോത്സവത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും ആര്‍.ഡി പത്മകുമാര്‍, കെ.ഗോപിനാഥന്‍ സംസാരിക്കും.
രാത്രി 7.30 ന് കൊല്ലം ഫാഷന്‍സിന്റെ ഗാനമേളയും, 10 മണിക്ക് മേജര്‍സെറ്റ് കഥകളി കീചകവധം, ദക്ഷയാഗം കഥകളാണ് അവതരിപ്പിക്കുക.
അത്യാഹിതം നേരിടാനായ് ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്ഥാപിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി എ.സി.പി.യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം പടനിലത്ത് സുരക്ഷ ഒരുക്കും. പ്രധാനപ്പെട്ട പല സ്ഥലത്തും സി.സി.ടി.വി.സ്ഥാപിച്ചിട്ടുണ്ട്. യൂനിഫോമിലും മഫ്തിയിലുമായി 200 ഓളം വരുന്ന പൊലിസ് സദാസമയവും റോന്തുചുറ്റും.
പടനിലനിലത്ത് പൊലിസ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബീഗം ഉദ്ഘാടനം ചെയ്തു. പൊന്മന കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവവും ഇന്ന് ആരംഭിക്കും.
ആചാര്യന്‍ പി. ഉണ്ണികൃഷ്ണന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിവിധ പരിപാടികളോടെ 27നു തിരുമുടി ആറോട്ടോടെ സമാപിക്കും.
വൃശ്ചികം പ്രമാണിച്ചു ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കു പാര്‍ക്കാനായി കുടിലുകള്‍ തയാറായി. ഇന്നു രാത്രി ഏഴിന് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.വിജയന്‍പ്പിള്ള എം.എല്‍.എ. അധ്യക്ഷനാകും. രാത്രി 8:30ന് അഖണ്ഡനാമ യജ്ഞം. 17ന് ഉച്ചക്ക് 12നു ദേവീമാഹാത്മ്യപാരായണം. 18നു രാത്രി 10 മുതല്‍ നൃത്തസന്ധ്യ.19ന് ഉച്ചയ്ക്ക് 12 മുതല്‍ ഓട്ടംതുള്ളല്‍. 20നു രാത്രി ഒന്‍പതിനു തോറ്റംപാട്ട്.
21ന് ഉച്ചയ്ക്ക് 12 മുതല്‍ ഭക്തിഗാനമേള. 22നു രാത്രി 10 മുതല്‍ നൃത്തനൃത്ത്യങ്ങള്‍. 23നു രാത്രി 10 മുതല്‍ നാടകം. 24ന് ഉച്ചയ്ക്ക് 12 മുതല്‍ നൃത്താര്‍ച്ചന. 25 ഉച്ചയ്ക്ക് 12 മുതല്‍ ഭജന.
26നു രാവിലെ ഏഴുമുതല്‍ തങ്കയങ്കി ഘോഷയാത്ര, രാത്രി 10നു കഥാപ്രസംഗം. 27നു രാവിലെ 6.30നു വൃശ്ചിക പൊങ്കല്‍. രാത്രി ഏഴിനു സമാപനസമ്മേളനം ഉദ്ഘാടനം വി.എം. സുധീരന്‍ നിര്‍വഹിക്കും.
എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും. ചൈതന്യധന്യമായ ക്ഷേത്രം പൂര്‍വ പിതാക്കന്മാര്‍ നാടിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി പണികഴിപ്പിച്ചു നല്‍കിയതാണ്.
കേരളത്തിനു തിലകക്കുറിയായി ദേശിംഗനാടിന്റെ പടിഞ്ഞാറുഭാഗത്തു കായലും അറബിക്കടലും സംഗമിക്കുന്ന സ്ഥലത്താണു കാട്ടില്‍മേക്കതില്‍ ഭദ്രകാളിക്ഷേത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."