HOME
DETAILS
MAL
ലെന്‍സ്ഫെഡ് ജില്ലാ സമ്മേളനം
backup
November 16 2017 | 06:11 AM
പെരുമ്പാവൂര്‍: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) 10-ാമത് ജില്ലാ സമ്മേളനം മുടിക്കല്‍ റീം കണ്വെന്ഷന് സെന്ററില്‍ നടന്നു. ലൈസന്‍സികള്‍ക്ക് എഞ്ചിനീയര്‍ ബി ഗ്രേഡ് അനുവദിക്കണമെന്നും ജി.എസ്.ടി എട്ട് ശതമാനം ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.സി.വി ദിനേശ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഡി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍ കണ്‍വീനര്‍ കെ.വി സജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.ഷറഫ്, വി.എസ് ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പി.ബി. ഷാജി, ജില്ലാ ട്രഷറര്‍ എം.ഡി പ്രേമന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എസ് വിനോദ് കുമാര്‍, ട്രഷറര്‍ ആര്.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."