ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെരുമ്പാവൂര്‍: ഒമ്പതാമത് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേഖലകളും റീജണല്‍ വൊക്കേഷ്ണല്‍ എക്‌സ്‌പോയും വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ പെരുമ്പാവൂരിലെ വിവിധ സ്‌കൂളുകളില്‍ നടക്കുമെന്ന് ഭാരവാഹികളില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേളയും റീജണല്‍ വൊക്കേഷണല്‍ എക്‌സ്‌പോയും, ആശ്രമം ഹയര്‍ സെക്കണ്ടറിയില്‍ സാമൂഹ്യ ശാസ്ത്ര മേളയും, ഒക്കല്‍ ശ്രീനീരായണ എച്ച്.എസ്.എസില്‍ പ്രവൃത്തി പരിചയ മേളയും, കുറുപ്പംപടി എം.ജി.എമ്മില്‍ ഗണിത ശാസ്ത്ര ഐ.ടി മേളകളുമാണ് നടത്തപ്പെടുന്നത്. 14 സബ് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ഏകദേശം ഏഴായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുമെന്ന്് സംഘാടകര്‍ അറിയിച്ചു.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ കീഴിലുള്ള എറണാകുളം - കോട്ടയം ജില്ലകളിലെ 65 സ്‌കൂളുകളില്‍ നിന്നും പാഠ്യ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മത്സരപ്രദര്‍ശനവും വില്‍പ്പനയുമാണ് എക്‌സ്‌പോയിലൂടെ സംഘടിപ്പിക്കുന്നത്. ഏറ്റവും നല്ല സ്റ്റാളിനും ഏറ്റവും മികച്ച കൊമേഴ്‌സ് വിഭാഗം സ്റ്റാളിനും സി.കെ പ്രസന്ന കുമാറിന്റെ പേരിലും ഏറ്റവും മികച്ച മാര്‍ക്കറ്റബിള്‍ വിഭാഗത്തിനായി ഷിജു എം. ജേക്കബിന്റെ പേരിലും എവറോളിങ് ട്രോഫികള്‍ നല്‍കും.
വെള്ളിയാഴ്ച രാവിലെ 9.30ന് പെരുമ്പാവൂര്‍ ഗവ. ജി.ജി.എച്ച്.എസ്.എസില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മേള ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹന്‍ സമ്മാനദാന നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിളളി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, അസി. ജില്ല വൊക്കേഷ്ണല്‍ എച്ച്.എസ് ലിജി ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, പബ്ലിസിറ്റി ചെയര്‍മാന്‍ മോഹന്‍ ബേബി, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോസ് വി. പോള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."