ബഹുമുഖ കര്‍മപദ്ധതികളുമായി സുന്നി മഹല്ല് ഫെഡറേഷന്‍
ആലുവ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകം എസ്.എം.എഫ് ബഹുമുഖ കര്‍മ്മ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നു. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന നാഷണല്‍ ഡലിഗേറ്റ് മീറ്റിങിനു ശേഷം തെക്കന്‍ ജില്ലകളില്‍ മേഖല മഹല്ല് തലങ്ങളില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലും സ്‌കൂള്‍ ഓഫ് പാരന്റിങും സ്വദേശി ദര്‍സും സുന്‍ദൂഖും വ്യാപകമായ നിലയില്‍ സംഘടിപ്പിച്ചുവരികയാണ്.
എറണാകുളം ജില്ലയില്‍ പദ്ധതികളുടെ നടത്തിപ്പ് വേഗത്തില്‍ ആക്കുന്നതിന്റെ ഭാഗമായി എസ്.എം.എഫ് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരിഫ് ദാരിമി അദ്യക്ഷത വഹിച്ചു. എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പി.സി ഉമ്മര്‍ മൗലവി വയനാട് മുഖ്യ പ്രഭാക്ഷണം നടത്തി. കെ.കെ ഇബ്രാഹിം ഹാജി, കെ.എം ബശീര്‍ ഫൈസി, അജ്മല്‍ ബാഖവി, സിയാദ് ചെമ്പറക്കി, അലി പായിപ്ര, കെ.എ ബശീര്‍,സമസ്ത മുദര്‍ദിബ് കെ.കെ മുഹമ്മദ് ദാരിമി,കെ.കെ അബ്ദുള്‍ സലാം ഇസ്‌ലാമിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായി ഇ.എസ് ഹസന്‍ ഫൈസി, എം.ബി ഉസ്മാന്‍ ഫൈസി, എം.എം ശംസുദീന്‍ ഫൈസി (മുഖ്യ രക്ഷാധികാരികള്‍), അബ്ദുള്‍ സലാം (ബക്കര്‍ ഹാജി) പെരിങ്ങാല (പ്രസിഡന്റ്), സെയ്യിദ് പൂകോയ തങ്ങള്‍ കൊച്ചി, സലിം മൗലവി പെരുമ്പാവൂര്‍, കെ.എം ശംസുദ്ദീന്‍ പേങ്ങാട്ടുശേരി (വെസ് പ്രസിഡന്റുമാര്‍), കെ.കെ ഇബ്രാഹീം ഹാജി (ജനറല്‍ സെക്രട്ടറി), അലി പായിപ്ര (വര്‍ക്കിങ് സെക്രട്ടറി) എം.ബി അബൂബക്കര്‍ തൃക്കാകര, കെ.എ ബശീര്‍ ആലുവ, മൊയ്തീന്‍ ഈട്ടിപ്പാറ (ജോയിന്റ് സെക്രട്ടറിമാര്‍), വി.കെ മുഹമ്മദ് ഹാജി എടയപ്പുറം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സമസ്ത ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."