പേവിഷബാധ വാക്സിന് കേരളത്തില്‍ തന്നെ നിര്‍മിക്കും: മന്ത്രി
ചാലക്കുടി: പേവിഷബാധക്കെതിരേ സംസ്ഥാനം സ്വന്തമായി വാക്സിന് നിര്‍മിക്കുമെന്ന് വനം-മൃഗസംരക്ഷണ മന്ത്രി കെ. രാജു. ഇതിനായി 159 കോടി രൂപയുടെ പ്രോജക്ട് തയാറാക്കി നബാര്‍ഡിനെ ഏല്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം പാലോട് സ്ഥാപിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കും. ചാലക്കുടി നഗരസഭ ഏഴ് ലക്ഷം രൂപ ചെലവിട്ട് മൃഗാശുപത്രി കോമ്പൗണ്ടില്‍ പണിത എ.ബി.സി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പേവിഷബാധക്കെതിരേ ആദ്യമായാണ് ഒരു സംസ്ഥാനം വാക്സിന് നിര്‍മിക്കുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വാക്സിന് ആണിത്. നബാര്ഡിന്റേതിനു പുറമെ മറ്റു സംസ്ഥാനങ്ങളുടെ സാങ്കേതിക വിദ്യയും ഇതിനായി ഉപയോഗപ്പെടുത്തും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വാക്സിന് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പാലിന്റെ കാര്യത്തില്‍ സംസ്ഥാനം രണ്ടു വര്‍ഷംകൊണ്ട് സ്വയംപര്യാപ്തമാകുമെന്നും 407 കോടി രൂപ ക്ഷീരമേഖലയില്‍ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ബി ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്, വൈസ് ചെയര്മാന് വിന്‍സന്‍ പാണാട്ടുപറമ്പില്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വിജയകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."