HOME
DETAILS
MAL
ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടു; യാത്രക്കാരോട് ക്ഷമ ചോദിച്ച് ജപ്പാന് റെയില്‍വേ
backup
November 17 2017 | 22:11 PM
ടോക്കിയോ: ട്രെയിന്‍ സമയങ്ങളിലെ മാറ്റങ്ങളും വൈകലും നമ്മുടെ നാട്ടില്‍ പതിവാണെങ്കിലും ജപ്പാന്‍കാര്‍ക്ക് യാത്രക്കാരന്റെ ഓരോ സെക്കന്റുകളും വിലപ്പെട്ടതാണ്. ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് ജപ്പാനിലെ റെയില്‍വേ ഓപ്പറേറ്റര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സുക്ബ എക്സ്പ്രസ് മിനാമി നാഗരെയെമ സ്റ്റേഷനില്‍നിന്ന് 20 സെക്കന്റ് നേരത്തെ യാത്ര പുറപ്പെട്ടത്. 9.44:40 പുറപ്പെടേണ്ട ട്രെയിന്‍ 9.44:20നാണ് പുറപ്പെട്ടത്. എന്നാല്‍ യാത്രക്കാര്‍ വണ്ടി നേരത്തെ പുറപ്പെട്ടത് അറിഞ്ഞിരുന്നില്ല.
ആരും പരാതിപ്പെട്ടതും ഇല്ല. എങ്കിലും ട്രെയിന്‍ ഓപ്പറേറ്റര്‍ ക്ഷമ ചോദിക്കുകയായിരുന്നു. ട്രെയിനുകളുടെ സമയകൃത്യതയാല് ലോകപ്രസിദ്ധമാണ് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."