ഉ.കൊറിയ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്
സിയൂള്‍: ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായി ഉത്തര കൊറിയ. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉ.കൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മാണം നടക്കുന്നതായി യു.എസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.
നവംബര്‍ അഞ്ചിനെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. സിന്‍പോ സി എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളതാകാമെന്നും യു.എസ്-കൊറിയ വെബ്സൈറ്റായ 38 നോര്‍ത്ത് പറയുന്നു. അന്തര്‍വാഹിനിയുടെ പല ഘടകങ്ങളും തുറമുഖത്തിന് മധ്യഭാഗത്തായുള്ള നിര്‍മാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.
ചിത്രത്തില്‍ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തര്‍വാഹിനിയുടെ പ്രധാന ഭാഗമാണിതെന്ന് കരുതുന്നു. റോമിയോ ക്ലാസ് അന്തര്വാഹിനിയേക്കാളും വലുപ്പമേറിയതും അതോടൊപ്പം ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉള്ളതാണെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ ഉ.കൊറിയ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മിക്കുന്നതായി യു.എസ്. മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്തര്‍വാഹിനിയില്‍ മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."