സമസ്ത കൈത്താങ്ങ്: ഫണ്ട് ജില്ലകളില്‍ നിന്ന് സ്വീകരിച്ച് തുടങ്ങി
മലപ്പുറം: ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പള്ളി, മദ്റസകള്‍ മുഖേന സമാഹരിച്ച തുകകള്‍ റെയ്ഞ്ച് ഭാരവാഹികളില്‍ നിന്ന് സംസ്ഥാന നേതാക്കള്‍ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച് സ്വീകരിച്ചു തുടങ്ങി. മലപ്പുറം ഈസ്റ്റ് ജില്ലയിലെ റെയ്ഞ്ചുകള്‍ സുന്നി മഹലിലും വെസ്റ്റ് ജില്ലയിലെ റെയ്ഞ്ചുകള്‍ എടരിക്കോട് സമസ്ത ഓഫീസിലും വച്ചാണ് തുക കൈമാറിയത്.
മലപ്പുറം സുന്നി മഹലില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരളാ ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാര്‍ മലപ്പുറം റെയ്ഞ്ചില്‍ നിന്നും സമാഹരിച്ച തുക ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിങ് സെക്രട്ടറി ആനക്കയം മുഹമ്മദലി മുസ്്ലിയാരില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ ഇ മൊയ്തീന് ഫൈസി പുത്തനഴി അധ്യക്ഷനായി. മനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കാളാവ് സൈതലവി മുസ്ലിയാര്, ഹംസ ഹാജി മുല്ലപ്പള്ളി, ജഅ്ഫര്‍ ഫൈസി ഇരുമ്പുഴി, എം.പി ഹംസ മുസ്്ലിയാര്‍, സിദ്ദീഖ് മുസ്്ലിയാര്‍ മൂത്തേടം, വൈ.പി ശിഹാബ്, ബഷീര്‍, വി ബുഷൈര്‍, ജംഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. എടരിക്കോട് സമസ്ത ഓഫീസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശവാറ മെമ്പര്‍ എം.എം. മുഹ്യിദ്ദീന് മൗലവി മലപ്പുറം വെസ്റ്റ് ജില്ലയിലെ റെയ്ഞ്ച് ഭാരവാഹികളില്‍ നിന്ന് തുക ഏറ്റുവാങ്ങി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ: എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, എം.പി.എം കുട്ടി മൗലവി, കെ.എം.എ റസാഖ് മൗലവി, നൗഷാദ് ചെട്ടിപ്പടി, സലാം ദാരിമി ചെമ്മാട്, ഇബ്റാഹീം മുസ്്ലിയാര്‍ എടരിക്കോട്, കെ. ഹംസക്കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."