ഗുജറാത്ത് തെരഞ്ഞെടുപ്പ്: കനു കല്‍സാരിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് കനു കല്‍സാരിയ അടുത്ത മാസം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ലസ്ഥാനാര്ഥിയായി മത്സരിക്കും. ഭാവ്നഗര്‍ ജില്ലയിലെ മഹുവ മണ്ഡലത്തില്‍ നിന്നാകും അദ്ദേഹം ജനവിധി തേടുക.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി ഇന്നലെയാണ് അദ്ദഹം പ്രഖ്യാപിച്ചത്. കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കുമെതിരായ ബി.ജെ.പിക്കെതിരായാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014 ലാണ് കല്‍സാരിയ എ.എ.പിയില്‍ ചേരുന്നത്. താന്‍ ഒദ്യോഗികമായി ബി.ജെ.പിയില്‍ നിന്നും രാജിവെച്ചിട്ടില്ല. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്ന വിവരം പാര്‍ട്ടിയെ അറിയിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എ.എ.പി 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍സാരിയ ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."