പൊതുവാര്‍ത്ത കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ഷീ ടോയ്‌ലറ്റ് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തിലെ ആദ്യ സ്മാര്‍ട്ട് ഷീ ടോയ്‌ലറ്റ് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. ലോക ടോയ്‌ലെറ്റ് ദിനത്തോടനുബന്ധിച്ച് ഉത്തരവാദിത്ത പൊതുശുചിത്വ (റെസ്‌പോണ്‍സിബിള്‍ പബഌക് സാനിറ്റേഷന്‍) സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
രാജ്യത്തെ പ്രഥമ ഇലക്ട്രോണിക് ടോയ്‌ലറ്റ് നിര്‍മാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷന്‍സാണ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഉത്തരവാദിത്ത പൊതുശുചിത്വ പ്രചരണത്തിന്റെ ഭാഗമായി ഷീ ടോയ്‌ലറ്റ് തയാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം മൃഗശാലയില്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗശാല ഡയറക്ടര്‍ കെ. ഗംഗാധരന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ഡയറക്ടര്‍മാരായ ബിന്‍സി ബേബി, എസ്. നാരായണസ്വാമി, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ രാജഗോപാല്‍, ക്യുറേറ്റര്‍ സംഗീതാമോഹന്‍ സംസാരിച്ചു.
ചടങ്ങില്‍ ലോക ടോയ്‌ലറ്റ് ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സര വിജയികളായ, ആരതി ഗോപന്‍ (എ.എം.എച്ച്.എസ്.എസ് തിരുമല)
വിശ്വാസ് വി.എസ്, (ഗവ. എച്ച്.എസ്.എസ് ചാത്തന്നൂര്‍), വൈഷ്ണവി വിഷ്ണുപ്രിയ (കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) എന്നിവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സവിശേഷതകള്‍
- സ്ത്രീസൗഹൃദ ഡിസൈന്‍
- പൂര്‍ണമായും ഓട്ടോമാറ്റിക്കായുള്ള പ്രവര്‍ത്തനം
- പ്രീഫാബ്രിക്കേറ്റഡ് സ്റ്റീല്‍ കൊണ്ടുള്ള നിര്‍മാണം
- ഓട്ടോമാറ്റിക് പ്രീഫഌഷും ഫഌഷിങ്ങും
- നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍
- നാപ്കിന്‍ ഇന്‍സിനറേറ്റര്‍
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സൗകര്യം
- കുട്ടികളുടെ ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം
- ഫാന്‍
- ഇരിക്കാനുള്ള ബഞ്ച്
- ഏത് നാണയവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."