സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ നിരക്കിലാണ് കൂടൂതല്‍ വര്‍ധന. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.28 ശതമാനമാണ് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന. അതേ സമയം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന 3.92 ശതമാനമാണ്.
ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2016 മാര്‍ച്ച് വരെ 30,43,809 ആഭ്യന്തര ടൂറിസ്റ്റുകള്‍ കേരളം സന്ദര്‍ശിച്ചെങ്കില്‍ ഈ വര്‍ഷം മാര്‍ച്ചുവരെ അത് 31,63,132 പേര് ആണ്. 3.92 ശതമാനത്തിന്റെ വര്‍ധനയാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ ഉണ്ടായത്.
2016 മാര്‍ച്ച് വരെ 3,84,719 വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുകയുണ്ടായി. ഈ വര്‍ഷം മാര്‍ച്ചുവരെ അത് 4,12,725 ആണ്. 7.28 ശതമാനത്തിന്റെ വര്‍ധനയാണ് വിദേശ ടൂറിസ്റ്റുകളുടെ കാര്യത്തില്‍ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."