വന്‍കിട വാഹന കച്ചവടക്കാര്‍ മുതല്‍ ഡി.ജെ പാര്‍ട്ടികളില്‍ വരെ ഉപഭോക്താക്കള്‍
കൊണ്ടോട്ടി: മുംബൈയില്‍ നിന്നെത്തുന്ന മെഥിലിന്‍ ഡയോക്‌സി ആംഫെറ്റാമൈന്‍ (എം.ഡി.എ) എന്ന മരുന്നിന്റെ പ്രധാന ഉപഭോക്താക്കള്‍ വന്‍കിട കച്ചവടക്കാരും, ഡി.ജെ പാര്‍ട്ടികളിലെ സ്ഥിരം പേരുകാരും. മയക്ക് മരുന്നുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
ശരീരത്തിന് നാലുമണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ഉത്തേജനം ലഭിക്കുന്ന മയക്കുമരുന്നാണ് എം.ഡി.എ എന്ന ചുരുക്കപ്പേരിലറിയുന്ന മെഥിലിന്‍ ഡയോക്‌സി ആംഫെറ്റാമൈന്‍ എന്ന ലഹരിമരുന്ന്. കച്ചവടത്തിലായാലും, ഡാന്‍സിലായാലും, ശരീരോഷ്മാവ് കൂടുകയും ഉന്മേഷം ലഭിക്കുകയും ചെയ്യും. ഈ സമയത്ത് വെളളം കുടിക്കാനോ, ഭക്ഷണം കഴിക്കാനോ പാടില്ല. നിശ്ചിത സമയം കഴിഞ്ഞാല്‍ കണ്ണ് കണ്ണാടി ചില്ലുപോലെയായി ശരീരം തളരും. പിന്നീട് എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ഈ ലഹരി ഉപയോഗിക്കുന്നവര്‍ ഉറക്കം ലഭിക്കാനായി ഉറക്ക ഗുളികകളെ അഭയംപ്രാപിക്കാറാണ് പതിവ്.
വാഹന കച്ചവടക്കാര്‍ മുതല്‍ ഡി.ജെ പാര്‍ട്ടികളിലെ സ്ഥിരം പേരുകാരും വന്‍കിട ഹോട്ടലുകളിലെ നിശാ ഡാന്‍സ് ബാറുകളിലെത്തുന്നവരുമാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."