സംഘര്‍ഷത്തിനു പിന്നില്‍ ബി.ജെ.പി നേതൃത്വം: കോടിയേരി
തിരുവനന്തപുരം: തലസ്ഥാനത്തെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കലാപം ഉണ്ടാക്കാന്‍ ബി.ജെ.പി ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. കേരളത്തെ കലാപഭൂമിയാക്കാന്‍ ബി.ജെ.പിയും ആര്.എസ്.എസും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയും ആര്.എസ്.എസും വര്‍ഗീയ ശക്തികളാണ്. അവരെ മുളയിലേ നുള്ളണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തലസ്ഥാനത്തുണ്ടായ ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തില്‍ പൊലിസിനു വീഴ്ചപറ്റിയോ എന്നു പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും സി.പി.എം ജില്ലാകമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു.
അതേസമയം, കൊല്ലത്തെ സി.പി.എം -എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ പൊലിസിനു വീഴ്ചപറ്റിയെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബീഗത്തിനെതിരെ സി.പി.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്കി. ചവറയിലെ സംഘര്‍ഷത്തിനു കാരണം കമ്മിഷണറുടെ ജാഗ്രതക്കുറവെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."