ബഹ്‌റൈനില്‍ മക്കളുടെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഇനി രക്ഷിതാക്കളുടെ വിരല്‍ തുമ്പില്‍
മനാമ: സ്‌കൂളിലെത്തുന്ന മക്കളുടെ പഠനപാഠ്യേതര പ്രവര്‍ത്തികള്‍ അറിയാനും അറിയിക്കാനുമായി ബഹ്‌റൈനില്‍ രക്ഷിതാക്കള്‍ക്ക് മൊബൈല്‍ ആപ്പ്. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളാണ് സാങ്കേതിക വിദ്യകളുടെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്‌കൂള്‍ സംബന്ധമായ വിശദ വിവരങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനായി സ്വന്തമായ മൊബൈല്‍ ആപ് പുറത്തിറക്കിയത്.
ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പേരന്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് തുടങ്ങിയ എല്ലാ തരം മൊബൈല്‍ സെറ്റുകളിലും ലഭ്യമാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും Indian School Bahrain എന്ന് സേര്‍ച്ച് ചെയ്ത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാര്‍ത്തകളും സര്‍ക്കുലറുകളും ഇമെയിലുകളും എസ്.എം.എസുകളും ഈ ആപ്പ് വഴി ലഭ്യമാകുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് പോര്‍ട്ടലിന്റെ മൊബൈല്‍ വേര്‍ഷനാണ് ഈ ആപ്പ പ്രദാനം ചെയ്യുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ പേരന്റ്‌സ് പോര്‍ട്ടലിന്റെ ഉപയോഗിക്കുന്ന അതെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഈ ആപ്പിനും ഉപയോഗിക്കാം. പാസ്‌വേര്‍ഡ് അറിയില്ലെങ്കില്‍ സ്‌കൂള്‍ പോര്‍ട്ടലിലെ ലിങ്കില്‍ ക്ലിക് ചെയ്തു സ്വയം പാസ്‌വേര്‍ഡ് ഉണ്ടാക്കാം. അങ്ങനെ പാസ്‌വേര്‍ഡ് ഉണ്ടാക്കുമ്പോള്‍ രക്ഷിതാക്കളുടെ ഈമെയിലില്‍ നിര്‍ദേശം ലഭിക്കും. ഇന്ത്യന്‍ സ്‌കൂളില്‍ നേരത്തെ രക്ഷിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈമെയിലിലേക്കാണ് വിവരങ്ങള്‍ അയക്കുക.
ഇന്ത്യന്‍ സ്‌കൂള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും തത്സമയം തന്നെ ഈ ആപ്പിലേക്കും എത്തുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗം സജി ആന്റണി പറഞ്ഞു. ഇപ്പോള്‍ പേരന്റ്‌സ് പോര്‍ട്ടലില്‍ ലഭിക്കുന്ന പഠന കുറിപ്പുകള്‍ ഈ ആപ്പിലും ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരുന്നതായി ഐടി ചുമതല വഹിക്കുന്ന സജി ആന്റണി അറയിച്ചു.
രക്ഷിതാക്കളുമായുള്ള സുഗമവും ഫലപ്രദവുമായ ആശയ വിനിമയമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നു ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രക്ഷിതാക്കളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്ന ഏറ്റവും നൂതനമായ മാര്‍ഗമാണ് ഈ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഐ.ടി വിഭാഗമവുമായി [email protected] എന്ന ഇമെയിലിലോ +97339691959 ഫോണ്‍നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."