HOME
DETAILS

മുഗാബെയെ പുറത്താക്കാനുള്ള നടപടി തുടങ്ങി

  
backup
November 21, 2017 | 2:59 AM

mugabe-impeachment-action

ഹരാരെ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായായാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നാളെ മുഗാബെയെ പുറത്താക്കുമെന്ന് സാനു-പി.എഫ് പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയായ സാനു-പി.എഫ് അനുവദിച്ച സമയപരിധി അവസാനിച്ചെങ്കിലും തീരുമാനം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ നടപടിക്ക് തീരുമാനം എടുത്തത്. രാത്രിയോടെ പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സാനു-പി.എഫ് നേതാക്കള്‍ മുഗാബെയ്ക്ക് അന്ത്യശാസന നല്‍കിയിരുന്നുന്നത്. മുഗാബെ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ ഇന്ന് പാര്‍ലമെന്റ് ചേര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികളിലേക്കു നീങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മുഗാബെ പ്രസിഡന്റ് പദവിയില്‍ തന്നെ തുടരുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി മുഗാബെയടെ ഭാര്യ ഗ്രേസ് മുഗാബെയില്‍നിന്ന് ഭരണഘടനാ അധികാരങ്ങള്‍ തിരിച്ചെടുക്കുന്നതാണ് .

 

ആഴ്ചകള്‍ക്കു മുന്‍പ് എമ്മേഴ്‌സനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് സിംബാബ്‌വെയില്‍ നാടകീയമായ നീക്കങ്ങള്‍ക്കു കളമൊരുങ്ങിയത്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാനുള്ള മുഗാബെയുടെ ഭാര്യയുടെ ശ്രമത്തിനെതിരേ പ്രതികരിച്ചതാണ് എമ്മേഴ്‌സന് വിനയായത്. എന്നാല്‍, എമ്മേഴ്‌സന്റെ ഉറ്റകൂട്ടാളിയായ സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്‍ സൈന്യം മുഗാബെയെ കഴിഞ്ഞ ബുധനാഴ്ച വീട്ടുതടങ്കലിലാക്കി. ഹരാരെയിലെ ഭരണകേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 1980ല്‍ സിംബാബ്‌വെ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതുമുതല്‍ 93കാരനായ മുഗാബെയാണു രാജ്യത്തെ നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago