HOME
DETAILS

സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു

  
backup
November 21, 2017 | 4:40 PM

robert-mugabe-resigns-as-zimbabwes-president

ഹരാരെ: അനിശ്ചിതത്വത്തിനൊടുവില്‍ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. 37 വര്‍ഷം നീണ്ട മുഗാബെ യുഗത്തിന് ഇതോടെ അന്തിമമായി. ഇംപീച്ച്‌മെന്റ് നടപടിയുമായി പാര്‍ലമെന്റ് മുമ്പോട്ടു പോകവെയാണ് മുഗാബെയുടെ രാജി. ഇംപീച്ച്‌മെന്റ് നടപടി ഇതോടെ ഉപേക്ഷിച്ചതായി രാജി സ്വീകരിച്ച ശേഷം സ്പീക്കര്‍ ജേക്കബ് മുഡേണ്ട അറിയിച്ചു.

പട്ടാളം അട്ടിമറി നടത്തുകയും മുഗാബെയെ വീട്ടു തടങ്കലിലാക്കുകയും ചെയ്തതോടെയാണ് സിംബാബ്‌വേയുടെ രാഷ്ട്രീയം കലങ്ങിമറിയുന്നത്. 93 കാരനായ മുഗാബെയില്‍ നിന്ന് അധികാരം കൈക്കലാക്കാന്‍ ഭാര്യ ഗ്രേസ് ശ്രമിക്കുന്നുവെന്നു കണ്ടതോടെയാണ് സൈനിക അട്ടിമറിയെന്നാണ് വിശദീകരണം. തുടര്‍ന്ന് മുഗാബെയെയും ഭാര്യയെയും സൈന്യം വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു.

[caption id="attachment_454973" align="aligncenter" width="630"] മുഗാബെയുടെ രാജി വാർത്ത കേട്ട് ആഹ്ലാദിക്കുന്നവർ[/caption]

 

രണ്ടു ദിവസങ്ങള്‍ക്കു ശേഷം പൊതുവേദിയില്‍ എത്തിയ മുഗാബെ രാജിവയ്ക്കില്ലെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഭരണകക്ഷി കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് മുഗാബെയെ നേതൃപദവിയില്‍ നീക്കം ചെയ്യുകയും ഇംപീച്ച്‌മെന്റിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തു. രാജിവയ്ക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് മുഗാബെ ചെയ്തത്. ഒടുവില്‍ ഇംപീച്ച്‌മെന്റ് നടപടിയുമായി പാര്‍ലമെന്റ് മുമ്പോട്ടു പോയി. ഇതോടെയാണ് മുഗാബെ രാജിവച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  6 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  6 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  6 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  6 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  6 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  6 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  6 days ago