ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 2018 ആദ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുക.
സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ലത്വീഫ് ഫൈസി പാതിരമണ്ണ, ശകീര്‍ ഹുസൈന്‍ ദാരിമി പാലക്കാട്, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി, കെ.സി മുഹമ്മദ് ബാഖവി, സി.എച്ച് മഹ്മൂദ് സഅദി,അലി ഫൈസി ചെമ്മാണിയോട് ചര്‍ച്ചയില്‍ പങ്കെടുത്തു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അസ്ഗറലി ഫൈസി പട്ടിക്കാട് (മലപ്പുറം), മുഹമ്മദ് കുട്ടി ഫൈസി (പാലക്കാട്), അബുല്‍ ലത്വീഫ് ഹൈതമി (തൃശൂര്‍), ആര്‍.വി അബ്ബാസ് ദാരിമി (കോഴിക്കോട്), ബ്ലാത്തൂര്‍ അബ്ദുറഹ്മാന്‍ ഹൈതമി (കണ്ണൂര്‍), ശംസുദ്ദീന്‍ ഫൈസി ഉടുമ്പുത്തല (കാസര്‍കോട്) സംസാരിച്ചു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."