യൂത്ത് ബോക്സിങ്: അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍
ഗുവാഹത്തി: വനിതാ യൂത്ത് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. 64 കിലോ വിഭാഗത്തില്‍ അങ്കുഷിത ബോറ തുര്‍ക്കിയുടെ അലുക കാഗ്ലയെ തകര്‍പ്പന്‍ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബാല്‍കന്‍ യൂത്ത് ഇന്റര്‍നാഷനല്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവാണ് കാഗ്ല.
57 കിലോ വിഭാഗത്തില്‍ ശശി ചോപ്രയും 51 കിലോയില്‍ ജ്യോതി ഗുലിയയും 48 കിലോ വിഭാഗത്തില്‍ നീതുവും 54 കിലോ വിഭാഗത്തില്‍ സാക്ഷി ചൗധരിയുമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയ മറ്റ് താരങ്ങള്‍. ജ്യോതി ഗുലിയ ഉക്രൈന്റെ അനസ്തേഷ്യ ലിസിന്സ്കയെ വീഴ്ത്തിയപ്പോള്‍ ശശി ചോപ്ര തായ്വാന്റെ ലിന് ലി വെയ് യിയെയും നീതു ബള്‍ഗേറിയയുടെ എമി മാരി തോഡോറോവയെയും സാക്ഷി റഷ്യയുടെ ഇന്ദിര ഷുദാബേവയെയും വീഴ്ത്തി. അതേസമയം നേഹാ യാദവ്, അനുപമ എന്നിവര്‍ നേരത്തെ തന്നെ സെമിയിലെത്തിയതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ രണ്ടു മെഡലുകള്‍ ഉറപ്പിച്ചിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."