HOME
DETAILS

രാജ്യത്ത് നികുതി ഭീകരതയെന്ന് സുര്‍ജേവാല

  
backup
November 23 2017 | 01:11 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b5%86

കൊച്ചി: ആസൂത്രണമില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് രാജ്യത്തെ ചെറുകിട വ്യാപാര വാണിജ്യ മേഖലയെ തകര്‍ത്തുവെന്നും ജി.എസ്.ടിയുടെ പേരില്‍ നികുതി ഭീകരത നടപ്പാക്കുകയാണ് മോദിസര്‍ക്കാരെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റ രാജ്യം, ഒറ്റ നികുതി എന്നതായിരുന്നു യു.പി.എ സര്‍ക്കാര്‍ വിഭാവനം ചെയ്ത ജി.എസ്.ടി. എന്നാല്‍, മോദി സര്‍ക്കാര്‍ അത് ഒരു രാജ്യം, ഏഴ് നികുതി എന്നാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടി രാജ്യത്തെ നികുതിഘടനയെ തകര്‍ത്തു. ജി.എസ്.ടിയുടെ മറവില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. വേണ്ടത്ര മുന്നൊരുക്കമോ ആസൂത്രണമോ വ്യക്തതയോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
മാധ്യമങ്ങളെ നിശ്ശബ്ദരാക്കുക, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ നയമെന്ന് സുര്‍ജേവാല വിമര്‍ശിച്ചു. ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും പിണറായി സര്‍ക്കാരും മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  5 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  5 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  5 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  5 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  5 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago