HOME
DETAILS
MAL
ബംഗളൂരു നഗരത്തില്‍ ഇലക്ട്രിക് ബസ് ഉടന്‍ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി
backup
November 23 2017 | 03:11 AM
ബംഗളൂരു: പൊതു ഗതാഗത രംഗത്ത് ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങുമെന്ന് ഗതാഗത മന്ത്രി എച്ച്.എം രാവണ്ണ. ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങളില്‍ നിന്നുള്ള പുക രൂക്ഷമായ മലിനീകരണമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഇത്തരമൊരു ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."