കോള്‍നിലങ്ങളില്‍ ദേശാടകരായി വംശനാശഭീഷണി നേരിടുന്ന ചേരാകൊക്കന്‍
പൊന്നാനി: കോള്‍നിലങ്ങളില്‍ ദേശാടകരായി സൈബീരിയില്‍ നിന്നും ചേരാകൊക്കനെത്തി. പാടങ്ങള്‍, ജലാശയങ്ങള്‍ ചതുപ്പുകള്‍ എന്നിവിടങ്ങളിലേക്ക് കൂട്ടമായി എത്തുന്ന വംശനാശഭീഷണി നേരിടുന്ന ഈ ദേശാടനപക്ഷികള്‍ പൊതുവെ കേരളത്തിലേക്ക് വരാറില്ല.
എന്നാല്‍ ഇടവിട്ട വര്‍ഷങ്ങളില്‍ ഭക്ഷണം തേടി ഇവര്‍ കേരളത്തിലേക്ക് വരാറുïെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. പൊതുവെ തമിഴ്‌നാടാണ് ഇവരുടെ ഇഷ്ട പ്രദേശം. കഴിഞ്ഞദിവസം പൊന്നാനി കോള്‍മേഖലകളില്‍ ചേരാകൊക്കുകള്‍ യഥേഷ്ടം വിരുന്നെത്തിയിരുന്നു. കോള്‍നിലങ്ങള്‍ക്കടുത്തുള്ള മരങ്ങളിലാണ് ഇവരുടെ താമസം.ഞï്, ഒച്ചുകള്‍, ചെറുപാമ്പുകള്‍, പുറംതോടുള്ള ചെറുജീവികള്‍ ഇവയാണ് ഈ ദേശാടന പക്ഷികളുടെ ഭക്ഷണം.
പ്രജനനകാലത്ത് ശരീരത്തിന് വെളുപ്പ് നിറം വരുന്ന ഈ പക്ഷികളുടെ കാലുകള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. ചാരനിറം കലര്‍ന്ന വെളുത്ത നിറമാണ് പക്ഷികള്‍ക്ക്. ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന ദേശാടനപക്ഷികളിലൊന്നാണ് ചേരാകൊക്കന്‍. വേട്ടയാടിക്കൊല്ലുന്നതാണ് കാരണം. ദേശാടകരായി എത്തുന്ന സ്ഥലങ്ങളില്‍തന്നെ പ്രജനനം നടത്തി കുഞ്ഞുങ്ങളുമായാണ് ഇവര്‍ സ്വദേശത്തേക്ക് തിരികെ പറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."