നടിയെ ആക്രമിച്ച കേസ്: മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പൊലിസ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച തടയണമെന്ന് പൊലിസ്.
ഇക്കാര്യമാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങള്‍ ഓരോ ദിവസവും ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ വിഷയങ്ങളില്‍ ചാനലുകളില്‍ ദവസേന ചര്‍ച്ചയും നടക്കുന്നു. അതിനാല്‍ കേസിലെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടുന്നത്.
കുറ്റപത്രത്തില്‍ സിനിമ മേഖലകളില്‍ നിന്നുള്ളവരടക്കം നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ എല്ലാം വിശദാംശങ്ങള്‍ പുറത്തുവരുന്നത് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇത് പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കും.
സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികളുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."