സ്കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവിനെതിരേ പ്രക്ഷോഭം
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ അധികൃതരുടെ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ കണ്വന്ഷന് ചേര്‍ന്നു.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന നാലായിരത്തോളംവരുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കാനാനുള്ള ശ്രമം ചെറുക്കുമെന്ന് കണ്വന്ഷന് മുന്നറിയിപ്പ് നല്കി. അടച്ചുപൂട്ടല്‍ ഉത്തരവിനെതിരേ സമരം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 16ന് കാഴിക്കോട് ടൗണ്‍ഹാളില്‍ വിപുലമായ സമര സമ്മേളനം സംഘടിപ്പിക്കാന്‍ കണ്വന്ഷന് തീരുമാനിച്ചു.
അടച്ചുപൂട്ടല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ജനുവരി ആദ്യവാരം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഫെബ്രുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ ഒരുക്കും. മത-സാമുദായിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് കണ്വന്ഷന് ചേരാനും തീരുമാനിച്ചു. കണ്വന്ഷന് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ചെയര്മാന് നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം.ശശിധരന് അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദലി (കെ.പി.എസ്.എ), പി.കെ മുഹമ്മദ് (ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി), പി.ശങ്കരന് നടുവണ്ണൂര്‍ (ഓള് കേരള മാനേജ്മെന്റ് സ്കൂള്‍ അസോസിയേഷന്), സി.പി അബ്ദുല്ല (പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്), കെ.ഹരിദാസന് (വയനാട്), എം.വിനോദ് മാസ്റ്റര്‍ കണ്ണൂര്‍, ബാലകൃഷ്ണന് മാസ്റ്റര്‍ (കോഴിക്കോട്), പി.കെ മുരളീധരമേനോന്‍, അബ്ദുല്‍ മജീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."