HOME
DETAILS

വായന അനുഭവമാക്കുന്ന പുസ്തകം

  
backup
November 26 2017 | 02:11 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d

പുസ്തകമെന്നത് കുറേ അക്ഷരങ്ങള്‍ പെറുക്കിവച്ച ഒന്നാകരുത്. അതില്‍ ഗരിമയാര്‍ന്ന ആശയങ്ങള്‍ വേണം. വിയോജിക്കുന്നവനെക്കൊണ്ടുപോലും മനസിരുത്തി വായിപ്പിക്കാവുന്ന ഉള്‍ക്കാമ്പും എഴുത്തുമികവും ഉണ്ടാകണം. താന്‍ എഴുതുന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരനു സുവ്യക്തമായ കാഴ്ചപ്പാടുണ്ടാകണം. അങ്ങനെ എഴുതപ്പെടുന്ന പുസ്തകങ്ങളെക്കുറിച്ചേ നല്ല പുസ്തകം എന്നു പറയാന്‍ കഴിയൂ.
'എം.കെ കൊടശ്ശേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍' എന്ന ഗ്രന്ഥത്തെക്കുറിച്ച് വായിപ്പിക്കുന്ന പുസ്തകം എന്നു സത്യസന്ധമായി പറയാന്‍ കഴിയും. 362 പേജുവരുന്ന പുസ്തകത്തിലെ എല്ലാ ആശയങ്ങളോടും വായനക്കാരന്‍ യോജിപ്പുള്ളവനാകണമെന്നില്ല. പലതിനോടും കടുത്ത വിയോജനവുമുണ്ടായേക്കാം. എങ്കിലും കൊടശ്ശേരിയുടെ വാദഗതികളെയും അതിനദ്ദേഹം ഉദാഹരിക്കുന്ന കാര്യങ്ങളെയും അനുഭവങ്ങളെയും നിഷേധിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
മതപണ്ഡിതന്മാര്‍ ആത്മീയവിഷയങ്ങളിലൊഴികെ കാര്യമായ ഗ്രാഹ്യമില്ലാത്തവരാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, മതപണ്ഡിതന്‍ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ എല്ലാ മേഖലകളിലെയും ചെറുചലനങ്ങള്‍പോലും സസൂക്ഷ്മം വിലയിരുത്തുന്നവനാണെന്ന് കൊടശ്ശേരി തന്റെ ആ മേഖലകളിലെ ലേഖനങ്ങളിലൂടെ ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമികം, സാമൂഹികം, രാഷ്ട്രീയം, കര്‍മശാസ്ത്രം, അനുഭവം, ഖുര്‍ആനിലെ വനിത എന്നീ വിഭാഗങ്ങളിലായി 'സുപ്രഭാതം' ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലും വിവിധ ആനുകാലികങ്ങളിലുമായി പ്രസിദ്ധീകരിച്ച 115 ലേഖനങ്ങളുടെ സമാഹാരമാണു ഗ്രന്ഥം.
എത്ര ഗഹനമായ വിഷയമാണു ചര്‍ച്ച ചെയ്യുന്നതെങ്കിലും തീര്‍ത്തും ലളിതമായ പ്രതിപാദനത്തിലൂടെ തുടങ്ങുകയെന്ന പ്രത്യേകത ഈ ഗ്രന്ഥത്തിനുണ്ട്. ഇതാ ചില ഉദാഹരണങ്ങള്‍: 'കോഴിയെ അടയിരുത്തുമ്പോള്‍ അതിന്റെ മുട്ടകള്‍ക്കൊപ്പം ചില താറാവു മുട്ടകള്‍ കൂടി വയ്ക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്.' എന്ന വാചകത്തിലൂടെ കണ്ണുപായിക്കുന്നയാള്‍ അറിയാതെ വായനയുടെ ഒഴുക്കില്‍പ്പെടും. അങ്ങനെ അയാള്‍ എത്തിച്ചേരുന്നത് മുത്വലാഖ് വിഷയത്തെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചയിലായിരിക്കും. ഈ ശൈലിയാണ് കൊടശ്ശേരി മിക്ക ലേഖനങ്ങളിലും സ്വീകരിച്ചിരിക്കുന്നത്.
'പശുവിനു ജീവിക്കാന്‍ മനുഷ്യനെ കൊല്ലുന്ന നാട്ടില്‍നിന്നാണു ഞാന്‍ വരുന്നത് '-സി.എച്ചിന്റെ പഴയൊരു പരാമര്‍ശത്തെക്കുറിച്ചു വിശദീകരിച്ച് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം വ്യക്തമായി അവതരിപ്പിക്കുകയാണ് 'മൃഗസംരക്ഷണം ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന ലേഖനത്തില്‍. 'അവയില്‍ (മൃഗങ്ങളില്‍) ചിലത് അവരുടെ വാഹനമാണ്, അവയില്‍നിന്ന് അവര്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയില്‍ അവര്‍ക്കു മറ്റു ചില ഉപയോഗങ്ങളും കുടിക്കുവാനുള്ള വസ്തുക്കളുമുണ്ട്.' (7177) എന്നിങ്ങനെ മൃഗങ്ങളെ മനുഷ്യന് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിനുള്ള ഖുര്‍ആനിക പാഠങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. മൃഗങ്ങളെ കശാപ്പുചെയ്യുന്നതില്‍പ്പോലും കാരുണ്യം പാലിക്കണമെന്നു കര്‍ശനമായി വിധിച്ച മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് അന്നനാളവും ശ്വാസനാളവും മുറിക്കലാണു ശരിയായ രീതി. അറവുകാരന്റെ ശക്തികൊണ്ടോ ആയുധത്തിന്റെ ഭാരംകൊണ്ടോ അറുത്ത ജീവിയുടെ മാംസം ഭക്ഷ്യയോഗ്യമല്ല.' എന്നീ വിധിവിലക്കുകളും അദ്ദേഹം ഉദ്ധരിക്കുന്നു.
പ്രാര്‍ഥനയുടെ ഫലസിദ്ധിയെക്കുറിച്ചുള്ള ലേഖനവും ശ്രദ്ധേയമാണ്. പ്രാര്‍ഥന നടത്തിയയുടന്‍ അതിന്റെ ഫലസിദ്ധിയുണ്ടാകണമെന്നു ശഠിക്കുകയും ഉടനെ ഫലസിദ്ധിയുണ്ടായില്ലെങ്കില്‍ പ്രാര്‍ഥനയെത്തന്നെ തള്ളിപ്പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ലേഖനം. അതിനു തെളിവായി അദ്ദേഹം ചില ഹദീസുകളിലെ പരാമര്‍ശം ഇവിടെ വിശദീകരിക്കുന്നുണ്ട്. പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലമെല്ലാം താന്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ ചിലതു ഭൗതികജീവിതത്തില്‍ നല്‍കുകയും ബാക്കി പാരത്രികജീവിതത്തിലേയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നെന്നുമാണു പ്രപഞ്ചനാഥന്‍ പരലോകത്തുവച്ചു ചില അടിമകളോടു വിശദീകരിക്കുന്നത്. പ്രാര്‍ഥനയുടെ ഫലം മുഴുവന്‍ ഈ ജീവിതകാലത്തു തന്നെ ലഭിക്കണമെന്ന വാശിയുടെ മൗഢ്യത്തെയാണ് ഇവിടെ വ്യക്തമാക്കുന്നത്.
'കരയാതിരിക്കാനാവില്ല വിശ്വാസിക്ക് 'എന്ന ലേഖനത്തില്‍ കരച്ചിലും കാരുണ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കാരുണ്യത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റുള്ളവരെയോര്‍ത്തു മനസുരുകുന്നവനേ കാരുണ്യവാനാകാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഒരു വിശ്വാസി എപ്പോഴും നിര്‍മലഹൃദയനായിരിക്കും. നിര്‍മലഹൃദയന്മാര്‍ക്കു പല ഓര്‍മകളും കാഴ്ചകളും കണ്ണീരു ചുരത്തുന്നവയുമായിരിക്കും. ലോലഹൃദയമുള്ളതിനാലാണു വിശ്വാസി സന്തോഷിക്കേണ്ടതും സങ്കടപ്പെടേണ്ടതുമായ കാര്യങ്ങളില്‍ അശ്രുപൊഴിക്കുന്നത്.
അനാഥസംരക്ഷണത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഓര്‍മപ്പെടുത്തുന്നതും അതിനുവേണ്ടി നിഷ്‌കര്‍ഷിക്കുന്നതുമായ മതമാണ് ഇസ്‌ലാം. 'എവിടേയ്ക്കു തിരിഞ്ഞു പ്രാര്‍ഥിക്കുന്നുവെന്നതിനെക്കാള്‍ പ്രധാനം അല്ലാഹുവിലും അന്ത്യദിനത്തിലും പ്രവാചകന്മാരിലുമുള്ള വിശ്വാസമാണെന്നും ധനത്തോടു പ്രിയമുണ്ടായിട്ടും അതു ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും മറ്റും ചെലവഴിക്കുന്നതാണു പുണ്യ'മെന്നും വിധിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. പരിശുദ്ധ ഖുര്‍ആനില്‍ പലയാവര്‍ത്തി അനാഥസംരക്ഷണത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 'അനാഥസംരക്ഷണം: ശരീഅത്ത് വീക്ഷണം' എന്ന ലേഖനത്തില്‍ ഇതു വെറുതെ ആവര്‍ത്തിക്കുകയല്ല ലേഖകന്‍ ചെയ്യുന്നത്. ആധുനികകാലത്ത് അനാഥശാലകളുടെ നടത്തിപ്പും പുരോഗതിയും എങ്ങനെയായിരിക്കണമെന്നു കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട് ഈ ലേഖനത്തില്‍. അനാഥരാണല്ലോ അവര്‍ എങ്ങനെയും പഠിച്ചുകൊള്ളുമെന്ന ചിന്തയോടെ അനാഥശാലകള്‍ നടത്തരുത്. 'തങ്ങള്‍ക്കുശേഷം ബലഹീനരായ സന്താനങ്ങളെ വിട്ടേച്ചുപോകുന്നതു ഭയക്കുന്നവര്‍ അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും പേടിക്കട്ടെ' എന്ന ഖുര്‍ആന്‍ വചനം ഓര്‍മിപ്പിച്ചുകൊണ്ട് അനാഥസംരക്ഷണം ആത്മാര്‍ഥതയോടെയുള്ളതാകണമെന്നു നിര്‍ദേശിക്കുകയാണ് അദ്ദേഹം. ശരിയായ രീതിയില്‍ അനാഥശാലകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തവര്‍ അതു കഴിവും മിടുക്കുമുള്ളവരെയോ അങ്ങനെയുള്ള പ്രസ്ഥാനങ്ങളെയോ ഏല്‍പ്പിക്കണമെന്നും എം.കെ കൊടശ്ശേരി നിര്‍ദേശിക്കുന്നു.
'പ്രസക്തി നശിച്ച കമ്മ്യൂണിസത്തിന്റെ പ്രതിസന്ധി'യെന്ന ലേഖനത്തില്‍ യുക്തിരഹിതമായ നിലപാടുകളില്‍നിന്നു കാലികമായ അവസ്ഥ നോക്കി അതിജീവനത്തിനു ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടതെന്ന ഉപദേശം ചൈനയെ ഉദാഹരിച്ചു നല്‍കുകയാണു ലേഖകന്‍. ഒരുകാലത്തു ലോകത്തെ ഏറ്റവും പ്രബലരാഷ്ട്രമായിരുന്ന സോവിയറ്റ് യൂനിയന്റെ പതനത്തിനു കാരണം ഗോര്‍ബച്ചേവ് എന്ന വ്യക്തിയാണെന്ന വാദത്തിലെ യുക്തിരാഹിത്യത്തെ ഉദാഹരിച്ചുകൊണ്ടാണ് ഈ ലേഖനം തുടങ്ങുന്നത്. ഒരു വ്യക്തിയുടെ ചെയ്തികളിലൂടെ തകര്‍ന്നുവീഴാന്‍ മാത്രം ദുര്‍ബലമാണോ മഹത്തായ പ്രസ്ഥാനമെന്നു ഘോഷിക്കപ്പെടുന്ന കമ്മ്യൂണിസമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ആഗോളതലത്തില്‍ത്തന്നെ കമ്മ്യൂണിസത്തിനു സംഭവിച്ച പതനത്തിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഉള്ളവനും ഇല്ലാത്തവനുമെന്ന വര്‍ഗസമരസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയപ്രമാണമാണ് കമ്മ്യൂണിസം. അതു രൂപപ്പെട്ട കാലത്ത് ആ വൈരുധ്യാത്മകത്വം യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അതിരുകള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ സമ്പത്തിന്റെ കേന്ദ്രീകരണം പല തട്ടുകളിലേയ്ക്കു വ്യാപിച്ചു. ഉള്ളവനും ഇല്ലാത്തവനുമിടയിലേയ്ക്കു കുറച്ചുള്ളവനും കുറച്ചുകൂടിയുള്ളവനും അതിനെക്കാള്‍ ഉള്ളവനുമൊക്കെ വന്നു. അതോടെ കമ്മ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു.
സ്വന്തം പരാജയത്തിനും വീഴ്ചയ്ക്കും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കേണ്ടതെന്ന് കൊടശ്ശേരി ഉപദേശിക്കുന്നു. മാര്‍ക്‌സ് പറഞ്ഞപോലെ മനുഷ്യനെ മയക്കുന്ന കറുപ്പായി മതങ്ങളെ തള്ളിപ്പറയാതെ മതങ്ങളുടെ പ്രസക്തിയും യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളുകയാണു വേണ്ടത്. മുതലാളിത്വത്തിന്റെ സാധ്യതകള്‍ സ്വാംശീകരിച്ച ചൈനയെപ്പോലെ നിലനില്‍പ്പിന്റെ പുതിയ പാഠങ്ങളാണ് കേരളത്തിലുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
തുടക്കത്തില്‍ പറഞ്ഞപോലെ ആശയപരമായി വിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍ക്കു പോലും സുഗമമായി വായിച്ചുപോകാവുന്നതും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കാവുന്നതുമായ ഗ്രന്ഥമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago