തീവ്രവാദത്തിനെതിരെ ലോകം ഒന്നടങ്കം പോരാടണം: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികം രാജ്യം അനുസ്മരിക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാത്. തീവ്രവാദത്തിനെതിരെ ലോകം ഒന്നടങ്കം പോരാടണമെന്നുമെന്നും മോദി ആവശ്യപ്പെട്ടു.
നാല് പതിറ്റാണ്ടായി ഭീകരതയെന്ന വിഷയം ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ആദ്യഘട്ടത്തില്‍ ലോകം ഇന്ത്യയെ കാര്യമായെടുത്തില്ല. എന്നാല്‍ ഭീകരവാദത്തിന്റെ ദുരന്തമെന്താണെന്ന് ഇന്ന് ലോകത്തിന് മനസിലായി. ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണം- പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യ ബുദ്ധന്റെയും മഹാവീരന്റെയും ഗുരുനാനാക്കിന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ്. നമ്മള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരാണ്. സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പകര്‍ന്ന നാടാണിത്. ഭീകരവാദം ഇതിനെയെല്ലാം തച്ചുടയ്ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."