HOME
DETAILS

പി.വി അന്‍വറിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയത് നാല് കലക്ടര്‍മാര്‍

  
backup
November 27 2017 | 02:11 AM

%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b1%e0%b4%bf%e0%b4%aa

 

മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയത് നാലു ജില്ലാ കലക്ടര്‍മാര്‍. രണ്ട് റിപ്പോര്‍ട്ടുകളാണ് കലക്ടര്‍മാര്‍ പൂഴ്ത്തിയത്. ഏറനാട് തഹസില്‍ദാറും പെരിന്തല്‍മണ്ണ സബ് കലക്ടറുമാണ് അന്‍വറിനെതിരേ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഒന്നിലും ഒരു നടപടിയുമുണ്ടായില്ല.
രണ്ട് വര്‍ഷം മുന്‍പാണ് അന്‍വര്‍ അനധികൃതമായി തടയണ നിര്‍മിച്ചതായി പരാതി ഉയര്‍ന്നത്. പ്രശ്‌നം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് താല്‍കാലികമായി നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. അന്നു തന്നെ തടയണ പൊളിച്ചുമാറ്റാന്‍ നിര്‍ദേശവും നല്‍കി.


ഇതിന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കായിരുന്നു പരിശോധനാ ചുമതല.
പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ആദിവാസികള്‍ക്ക് ലഭിക്കേണ്ട ശുദ്ധജലമാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും തടയണ പൊളിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തടയണ പൊളിച്ചുമാറ്റുന്ന നടപടികളൊന്നുമുണ്ടായില്ല.


ഇത് വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ ഏറനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. തഹസില്‍ദാര്‍ വിശദമായ റിേേപ്പാര്‍ട്ട് തയാറാക്കി 2016 ജനുവരി ഒന്നിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി ഭാസ്‌കരന് സമര്‍പ്പിച്ചു.
തുടര്‍ന്ന് ഏറനാട് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ശരിവച്ച് 2016 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ സബ് കലക്ടറും ജില്ലാ കലക്ടര്‍ക്ക്് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഏറനാട് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയപോലെ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല.
ഇതിനിടെ 2016 ഏപ്രില്‍ ഏഴിന് ജില്ലാ കലക്ടര്‍ ഭാസ്‌കരന്‍ സ്ഥലം മാറിപ്പോയി. തുടര്‍ന്ന് എസ് വെങ്കിടേസപതി ചുമതലയേറ്റു. എന്നാല്‍ നടപടി മാത്രമുണ്ടായില്ല. നാലുമാസത്തിനുശേഷം ഓഗസ്റ്റ്് 15ന് വെങ്കിടേസപതിയും സ്ഥലം മാറിയതോടെ എ. ഷൈനാമോള്‍ ചുമതലയേറ്റു.


മൂന്ന്് മാസം പൂര്‍ത്തിയായതോടെ നവംബര്‍ 25ന് ഷൈനാമോളും കലക്ടറേറ്റിന്റെ പടിയിറങ്ങിയെങ്കിലും റിപ്പോര്‍ട്ട് മാത്രം വെളിച്ചംകണ്ടില്ല.
തുടര്‍ന്നാണ് ഇപ്പോഴത്തെ ജില്ലാ കലക്ടര്‍ അമിത് മീണ ചുമതലയേല്‍ക്കുന്നത്. അമിത് മീണയുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. ഇതോടെയാണ് ഒരിക്കല്‍ വിശദമായി പഠിച്ച് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് പുതിയ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
പി.ഡബ്ല്യു.ഡി, ഇറിഗേഷന്‍ ആന്‍ഡ് ജിയോളജി എന്നി വകുപ്പുകളോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ അന്‍വര്‍ എം.എല്‍.എയാവുകയും തടയണ കെട്ടിയ വിവാദ ഭൂമി തന്റെ രണ്ടാം ഭാര്യയുടെ പിതാവിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.


കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി, മലയിടിച്ച് മണ്ണ് നീക്കം ചെയ്ത് തടയണ നിര്‍മിച്ചു, ഇതിന് ജിയോളജി, പഞ്ചായത്ത് എന്നിവയുടെ അനുമതി വാങ്ങിയില്ല എന്നിവ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭ്യമാക്കിയില്ലെന്നും പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ നിര്‍മാണം ഉടന്‍ പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  15 days ago