സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: കരട് വിജ്ഞാപനത്തിന് പി.എസ്.സി അംഗീകാരം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സ്വത്ത് വിവരം സേവന പുസ്തകത്തില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാരിന്റെ കരട് വിജ്ഞാപനം ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
യൂണിഫോംഡ് ഫോഴ്‌സിലെ വിവിധ തസ്തികകളിലെ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുള്ള പുനരളവെടുപ്പിനുള്ള അപ്പീലുകള്‍ പരിഗണിച്ച് നിശ്ചിത ഉയരം, നെഞ്ചളവ് ഇവയില്‍ ഏറ്റവും കൂടുതല്‍ മൂന്നു സെന്റിമീറ്റര്‍ വരെയും നിശ്ചിത തൂക്കത്തില്‍ മൂന്നു കിലോഗ്രാം വരെയും കുറവുള്ളവര്‍ക്കു മാത്രം പുനരളവെടുപ്പിന് അനുമതി നല്‍കാനും തീരുമാനിച്ചു. ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയ്ക്കായി അറിയിച്ച അറുപത് ഒഴിവുകള്‍ കമാന്‍ഡോ തസ്തികയുടെ ഒഴിവുകളായി പരിഗണിച്ച് നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന്‍മേല്‍ ഈ ഒഴിവുകള്‍ അറിയിച്ചുകൊണ്ടുള്ള മാതൃകാരൂപം റദ്ദ് ചെയ്ത് കമാന്‍ഡോ തസ്തികയിലേക്ക് പുതുക്കിയ മാതൃകാരൂപം നല്‍കാനും തീരുമാനമായി. ഇതേ തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.
ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി, ഫയര്‍മാന്‍ ട്രെയിനി, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ (ജിയോളജി) എന്‍.സി.എ. മുസ് ലിം എന്നീ തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും, ഭൂജല വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 തസ്തികയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമായി പൊലിസ് വകുപ്പില്‍ സിവില്‍ പൊലിസ് ഓഫീസര്‍, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍, എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വനിതാ സിവില്‍ എക്‌സെസസ് ഓഫീസര്‍ എന്നീ തസ്തികകള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഡിസംബറിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."