ഗുജറാത്തില്‍ വികസനത്തിന് പകരം ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്
വര്‍ഗീയത: ചിദംബരം
കോയമ്പത്തൂര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വികസനത്തെക്കുറിച്ച് പറയാന്‍ കഴിയാത്തതിനാല്‍ ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ട് തട്ടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി. ചിദംബരം. കോയമ്പത്തൂരില്‍ വര്‍ഗീയതയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് ബി.ജെ.പിയ്ക്ക് കഴിയുന്നില്ല. ഇതിന് പകരം ഹൈന്ദവ തീവ്രവാദമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ ജനവികാരം പൂര്‍ണമായും ബി.ജെ.പിക്ക് എതിരാണ്.
രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മോദി ഭരണത്തോടെ ഇല്ലാതായിരിക്കുകയാണ്. ഇവ തിരിച്ചുപിടിക്കാന്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തുരത്തുകമാത്രമാണ് പോംവഴി. ഗുജറാത്തിന് ശേഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെ അലട്ടുകയാണ്. 2019ല്‍ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരിക്കും ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."