ഇന്റര്‍കോളജ് അത്‌ലറ്റിക് മീറ്റിന് തുടക്കം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റിന് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം പവലിയന്‍, ഫ്‌ളെഡ് ലിറ്റ്, ഹോക്കി സിന്തറ്റിക് ടര്‍ഫ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൂടി സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സര്‍വകലാശാലയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ കായികതാരങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ടി.എ.അബ്ദുല്‍ മജീദ് പതാക ഉയര്‍ത്തി. പി.ടി ഉഷ മുഖ്യാതിഥിയായിരുന്നു. യൂനിയന്‍ ചെയര്‍മാന്‍ സുജ, ഡി.എസ്.യു ചെയര്‍മാന്‍ രമ്യ, ഫിനാന്‍സ് ഓഫിസര്‍ വേലായുധന്‍ മുടിക്കുന്നത്ത്, പ്രൊഫ. ദേവകുമാര്‍, പ്രൊഫ.എം വേലായുധന്‍ കുട്ടി, കായിക വകുപ്പ് ഡയറക്ടര്‍ ഡോ. വി.പി സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.പി മനോജ് സംബന്ധിച്ചു.
ഇരുന്നൂറോളം കോളജുകളുകളിലെ 1500 താരങ്ങള്‍ മൂന്ന് ദിവസത്തെ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നു. ചാംപ്യന്‍ഷിപ്പ് നാളെ സമാപിക്കും.
മത്സരഫലങ്ങള്‍
തേഞ്ഞിപ്പലം: സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ഇന്നലെ നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍: ലോങ് ജംപ് (പെണ്‍)- 1. എല്‍ ശ്രുതി ലക്ഷമി, (വിമല കോളജ് തൃശൂര്‍), 2. എ.കെ അക്ഷയ് മോള്‍ (വിമല കോളജ് തൃശൂര്‍), ഷോട്പുട്ട്- (ആണ്‍)1. ഒ സൈദ് ശിഹാബുദ്ദീന്‍ (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), 2. മുഹമ്മദ് ഫൈസല്‍ (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), 3. അമല്‍ പി രാഘവ്(ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട).
ഡിസ്‌കസ് ത്രോ (പെണ്‍)- 1. സോഫിയ എം ഷാജു (മേഴ്‌സി കോളജ് പാലക്കാട്), 2. റീമാ നാഥ് (ടീച്ചിങ് ഡിപ്പാര്‍ട്‌മെന്റ്- കാലിക്കറ്റ് യു.സിറ്റി), 3. അമൃത .കെ.എം(മേഴ്‌സി കോളജ്). ഹൈ ജംപ്- 1. അഷില്‍ ഫ്രാന്‍സിസ് (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), 2. അശ്വിന്‍ വിവി (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), ഫസ്‌ന (മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍), 400 മീ. (പെണ്‍)- 1. ജസ്‌ന മാത്യു, (ശ്രീനാരായണ ഗുരു കോളജ് ചേളന്നൂര്‍), 2. ടി.പി ഷഹര്‍ബാന സിദ്ദീഖ് (ശ്രീനാരായണ ഗുരു കോളജ് ചേളന്നൂര്‍), 3. തെരേസ ജോസഫ് (ഗവ.കോളജ് കോടഞ്ചേരി) 400 മീ- (ആണ്‍)1. ഫായിസ് എന്‍.എച്ച് (ഇ.എം.ഇ.എ കൊണ്ടോട്ടി), 2. മുഹമ്മദ് റാഷിദ് (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), 3. വിഷ്ണു നായര്‍ . 1500 (പെണ്‍)- 1. പി.യു ചിത്ര (ക്രൈസ്റ്റ് ഇരിങ്ങാലക്കുട), 2. സി ബബിത (എം.ഇ.എസ് മണ്ണാര്‍ക്കാട്), 3. പി മഞ്ജു (മേഴ്‌സി കോളജ് പാലക്കാട്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."