ലശ്കറിനെയും ഹാഫിസ് സഈദിനെയും പിന്തുണച്ചിരുന്നു- മുഷറഫ്
ഇസ്ലാമാബാദ്: ഹാഫിസ് സഈദിനെയും ലശ്കര്‍ ഇ ത്വയിബയെയും താന്‍ ശക്തമായി പിന്തുണച്ചിരുന്നതായി പാകിസ്താന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഇന്ത്യന്‍ സേനയെ അടിച്ചമര്‍ത്താന്‍ ലശ്കര്‍ ഇ ത്വയിബയെ ഉപയോഗിക്കുന്നതിന് തനിക്ക് താല്പര്യമുണ്ടായിരുന്നെന്നും പാക് ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മുഷറഫ് വെളിപെടുത്തി.
ലശ്കര്‍ ഇ ത്വയിബയ്ക്കും ജമാഅത്തുദ്ദഅവയ്ക്കും തന്നോടു താല്പര്യമുണ്ട്. സഈദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും മുഷറഫ് വ്യക്തമാക്കി. യു.എസുമായി ചേര്‍ന്ന് ലശ്കറിനെ ഭീകരരായി മുദ്രകുത്തുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തലയ്ക്ക് 64 കോടി രൂപ പ്രഖ്യാപിച്ചു സഈദിനെ യു.എസ് ഭീകരനായി മുദ്രകുത്തി. പക്ഷേ, സഈദ് ആക്രമണത്തിലുള്‍പ്പെട്ടിരുന്നില്ല. സൂത്രധാരനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചതാണെന്നും മുഷറഫ് പറയുന്നു.
സഈദിനു പിന്തുണയുമായി മുന്‍പും മുഷറഫ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."