HOME
DETAILS

കേരളത്തില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കുറവ്

  
backup
November 30 2017 | 01:11 AM

hiv-patients-numbers-low-kerala

കോഴിക്കോട്: കേരളത്തില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ കുറവ്. സംസ്ഥാനത്ത് നിലവില്‍ 30,253 രോഗികളാണുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ 1071 പേരില്‍ രോഗബാധ കണ്ടെത്തി. 6,34904 പേരുടെ രക്തപരിശോധന നടത്തിയപ്പോഴാണിത്.
പ്രായപൂര്‍ത്തിയായവരില്‍ എച്ച്.ഐ.വി ബാധിതരുടെ നിരക്ക് കേരളത്തില്‍ 0.12 ശതമാനമായാണ് കുറഞ്ഞത്. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 0.26 ശതമാനമാണ്. അന്താരാഷ്ട്രതലത്തിലും എച്ച്.ഐ.വി ബാധയില്‍ 35 ശതമാനത്തിന്റെ കുറവുണ്ട്. ലോകത്ത് 3.67 കോടി പേര്‍ക്കാണ് രോഗമുള്ളത്. 2016ല്‍ 18 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 1.5 ലക്ഷം പേരും കുട്ടികളാണ്.
2015ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 21.17 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ട്. ഇതില്‍ 6.45 ശതമാനം കുട്ടികളാണ്. സംസ്ഥാനത്ത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പേരില്‍ ജ്യോതിസ്, ഉഷസ്, സുരക്ഷ, പുലരി, റെഡ്‌റിബണ്‍ തുടങ്ങിയ പദ്ധതികളുണ്ട്. രോഗബാധ കണ്ടെത്താന്‍ ജ്യോതിസ് കേന്ദ്രങ്ങളും ചികിത്സക്ക് ഉഷസ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ എച്ച്.ഐ.വി അണുബാധിതരുടെ സി.ഡി4 കോശങ്ങളുടെ എണ്ണം 500ല്‍ കുറയുമ്പോഴാണ് എ.ആര്‍.ടി ചികിത്സ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ചികിത്സ തുടങ്ങുന്നുണ്ട്.


ജില്ല, പരിശോധനയ്ക്ക് വിധേയമായവര്‍, സ്ഥിരീകരിച്ചവര്‍ എന്ന ക്രമത്തില്‍

(2002 മുതല്‍ 2017 ഒക്‌ടോബര്‍ വരെ)

തിരുവനന്തപുരം 74,916 5836
കൊല്ലം 39,3137 1131
പത്തനംതിട്ട 17,9196 718
ആലപ്പുഴ 388186 1344
കോട്ടയം 32,4889 2583
ഇടുക്കി 15,2142 466
എറണാകുളം 36,2564 2057
തൃശൂര്‍ 39,0432 5049
പാലക്കാട് 23, 4953 2703
മലപ്പുറം 24,7232 606
കോഴിക്കോട് 46,4988 4614
വയനാട് 12,9352 283
കണ്ണൂര്‍ 25,5100 1709
കാസര്‍കോട് 20,3347 1424

എച്ച്.ഐ.വി ബാധിതരുടെ പെന്‍ഷന്‍ പുനഃസ്ഥാപിക്കാനായില്ല

കോഴിക്കോട്: രോഗബാധിതര്‍ക്കുള്ള പെന്‍ഷന്‍ പുനസ്ഥാപിച്ചില്ല. പ്രതിമാസം 1000 രൂപയാണ് എച്ച്.ഐ.വി ചികിത്സ തേടുന്നവര്‍ക്ക് ലഭിക്കുന്നത്. ഒരുവര്‍ഷത്തോളമായി പെന്‍ഷന്‍ ലഭിച്ചിട്ടെന്നാണ് രോഗികള്‍ പറയുന്നത്. ചികിത്സയ്ക്ക് ആശുപത്രിയില്‍ പോകാനുള്ള യാത്രാബത്ത ഉള്‍പ്പെടെയാണ് 1000 രൂപ. ആന്റി റിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.ടി) സെന്ററുകളില്‍ ചികിത്സ തേടുന്നവര്‍ക്കാണ് പെന്‍ഷന്‍ ലഭിച്ചിരുന്നത്.
ഏതാനും മാസത്തെ തുക ഒന്നിച്ചു നല്‍കാറുണ്ടായിരുന്നെങ്കിലും ഫണ്ടിന്റെ അഭാവം മൂലം പെന്‍ഷന്‍ മുടങ്ങുകയായിരുന്നു. എന്നാല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ചില നടപടിക്രമങ്ങള്‍ക്ക് ശേഷം വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷയെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചിരുന്നെങ്കിലും പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് രോഗികളുടെ പരാതി. പ്രതിമാസം ഒരു കോടി രൂപയോളമാണ് പെന്‍ഷന്‍ നല്‍കാന്‍ ചെലവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago