HOME
DETAILS

ഇസ്‌ലാമിക്‌ ബാങ്ക് കേന്ദ്രം വേണ്ടെന്നുവച്ചു!

  
backup
December 01 2017 | 01:12 AM

islamic-bank-doesnt-need-central-govt-spm-today-articles

രാജ്യത്തെ വിവിധ സാമ്പത്തികസേവനങ്ങള്‍ മുഴുവന്‍ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവകാശം പരിഗണിച്ച് ഇസ്‌ലാമിക് ബാങ്കിങ് വേണ്ടെന്നുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. വിവിധ ബാങ്കുകളിലെ മുസ്‌ലിംകളുടെ നിക്ഷേപത്തില്‍ പലിശയിനത്തിലുള്ള 65 ലക്ഷം കോടി രൂപ വാങ്ങാത്ത സാഹചര്യത്തില്‍ 2008 ല്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ മുന്നോട്ടുവച്ച ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയമാണു ബി.ജെ.പി സര്‍ക്കാര്‍ തികച്ചും യുക്തിരഹിതമായ ന്യായങ്ങള്‍ പറഞ്ഞു നിരസിച്ചത്.
പലിശ കൊടുത്തു നട്ടെല്ലുവളയുന്ന പരകോടികളുടെ പിടലിക്കാണ് ഒരടികൂടി സര്‍ക്കാര്‍ കൊടുത്തത്. കാര്‍ഷിക, വാണിജ്യ,വ്യവസായ രംഗത്തു പലിശരഹിത പണം ലഭ്യമാക്കിയാല്‍ എങ്ങനെയാണു വിശാലതാല്‍പ്പര്യം ഹനിക്കപ്പെടുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.
ഇന്ത്യയുടെ ബാങ്കിങ് താല്‍പ്പര്യം പരിഗണിക്കുന്നതിനും സാമ്പത്തിക ഏജന്‍സികളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനുമാണത്രെ ഈ നടപടി. വളച്ചുകെട്ടാതെ പറഞ്ഞാല്‍ 'വട്ടിപ്പലിശക്കാര്‍ക്കു കുട പിടിക്കുക' എന്നര്‍ഥം. ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ താല്‍പ്പര്യമെന്താണെന്ന് അധികം വിശദീകരണമാവശ്യമില്ലല്ലോ. കൊള്ളപ്പലിശക്കാരില്‍നിന്നു പൗരന്മാരെ രക്ഷിക്കുന്നതിനു പകരം ഇസ്‌ലാമിക് ബാങ്കിങ് എന്ന മനോഹര ആശയം നിരാകരിച്ചതിന്റെ പിന്നില്‍ വര്‍ഗീയചിന്തയല്ലാതെ മറ്റെന്താണുള്ളത്. നിരവധി ഇസ്‌ലാമേതര രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായം സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പണമാവശ്യമുള്ളവര്‍ക്കു പലിശരഹിതമായി ലഭ്യമായാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം, കാര്‍ഷികോത്തേജനം, ഉല്‍പ്പാദനക്ഷമത തുടങ്ങിയവയിലൂടെ സമ്പദ്ഘടന ശക്തിപ്പെടുമെന്ന് അറിയാത്തവര്‍ ആരുണ്ട്. പലിശരഹിതനിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്കു വ്യാപാര,കാര്‍ഷികരംഗങ്ങളില്‍നിന്നു ലഭിക്കുന്ന ലാഭത്തില്‍ പങ്കാളിത്തമുണ്ടാകുന്നു. ഫലത്തില്‍, രാഷ്ട്രത്തിന്റെ ധനവരുമാനവും വിനിയോഗവും ഒരേയവസരം ശക്തിപ്പെടുന്നു. ഇതിലൂടെ വലിയനേട്ടങ്ങള്‍ ആര്‍ജിച്ച ലോകത്തിലെ പല ഉദാഹരണങ്ങളും ഉണ്ടായിരുന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. പലിശ കൊടുത്താലും നാട്ടുകാര്‍ നട്ടംതിരിഞ്ഞാലും 'ഇസ്‌ലാം' അനുവദിച്ചുകൂടെന്ന അന്ധമായ വിരോധം എങ്ങനെയാണു ന്യായീകരിക്കുക.
പൗരന്മാരുടെ വരവിനത്തിലെ നല്ലൊരു പങ്ക് പലിശയിനത്തില്‍ ധനകാര്യസ്ഥാപനങ്ങളും സ്വകാര്യ ധനമിടപാടുകാരും ചോര്‍ത്തിക്കൊണ്ടുപോകുന്നു. കറന്‍സി മാര്‍ക്കറ്റില്‍നിന്നു ഡിജിറ്റലൈസ് ധനമിടപാടു സംബന്ധിച്ചു സ്ഥിരമായി വര്‍ത്തമാനം പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദരിദ്രനിര്‍മാര്‍ജനവും സാമ്പത്തികശാക്തീകരണവും ഉറപ്പുനല്‍കുന്ന പലിശരഹിത ബാങ്കില്‍നിന്ന് ഒളിച്ചോടിയത് അപരാധം തന്നെയാണ്.

എട്ടുമുതല്‍ 13 ശതമാനം വരെ പലിശ നല്‍കിയാണ് ഇന്ത്യയില്‍ പണമിടപാടു നടക്കുന്നത്. ഗ്രാമീണമേഖലയിലെ സഹകരണബാങ്കില്‍പ്പോലും സ്വര്‍ണപ്പണയത്തിനു പത്തുമാസത്തേയ്ക്ക് ഒരു വര്‍ഷം കണക്കാക്കി 13 ശതമാനം പലിശയും അംഗത്വഫീസും നല്‍കണം. ഈ നീരാളിയില്‍നിന്ന് ഇന്ത്യക്കാര്‍ക്കു രക്ഷപ്പെടാനാവാത്തതാണു ബി.പി.എല്‍ കാര്‍ഡിനുവേണ്ടിയുള്ള മുറവിളിക്ക് ആധാരം. സാമ്പത്തികോത്തേജനത്തിനു ഗുണംചെയ്യാത്ത നിരവധി സബ്‌സിഡികള്‍ നിലനിര്‍ത്തി ഇപ്പോഴും പ്രാകൃതബോധത്തിന്റെ കടംകൊള്ളലുകള്‍ മാത്രമായി നമ്മുടെ സാമ്പത്തികസമീപനങ്ങള്‍ മാറുന്നു.
രാജസ്ഥാനിലെ ഗോസംരക്ഷകര്‍ ക്ഷീരകര്‍ഷകനായ ഉമര്‍ഖാന്‍ മുഹമ്മദിനെ തല്ലിച്ചതയ്ക്കുകയും പിന്നീട് വെടിവച്ചുകൊന്ന് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച വാര്‍ത്തവന്നതും പോയവാരത്തിലാണ്. ആക്രമണം നടക്കുമ്പോള്‍ പൊലിസ് കാഴ്ചക്കാരായി നോക്കിനിന്നു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ മാത്രം പൊലിസ് അംഗബലമില്ലെന്നാണു രാജസ്ഥാന്‍ ആഭ്യന്തരവകുപ്പുമന്ത്രി ഗുലബ്ചന്ദ് കടാരിയ പറയുന്നത്. സംഘ്പരിവാര്‍ എല്ലാ ലോകനീതിയും മറന്നു മതന്യൂനപക്ഷങ്ങളെ ഭരണകൂട പിന്തുണയോടെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിലാണ്. ഉമര്‍ഖാന്‍ മുഹമ്മദിന്റെ ബന്ധുകൂടിയായ സഹീര്‍ഖാന്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. ക്ഷീരകര്‍ഷകരായ രണ്ടുപേരെയും ഗോവിന്ദഗഡിനടുത്തു വച്ചാണു ഗോസംരക്ഷകര്‍ തടഞ്ഞുനിര്‍ത്തി ഇറക്കി ക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയത്.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ വടക്കെ ഇന്ത്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. വോട്ടുവേട്ടയ്ക്കു വര്‍ഗീയതയാണു ഫലപ്രദമെന്ന മുന്‍പാഠങ്ങള്‍ ബി.ജെ.പിക്കു മുന്നിലുണ്ട്. 1992 ലെ ബാബരി പള്ളി തകര്‍ച്ചയും ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്രയും 2002 ലെ ഗുജറാത്ത് വംശഹത്യയുമൊക്കെ വര്‍ഗീയവാദികള്‍ നടത്തിയ 'പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്ങി'ന്റെ കൂടി ഭാഗമായിരുന്നു. ജാതീയതയും വര്‍ഗീയതയും തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. 'ശേഷനു' ശേഷം കാര്യശേഷിയുള്ള തെരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ വന്നതുമില്ല. ഭരണകൂട ഉപകരണമായി എങ്ങനെ ഒത്തുപോകാനാവുമെന്നാണ് അവരുടെ ചിന്ത, ജനാധിപത്യത്തെ എങ്ങനെ സംരക്ഷിക്കാമെന്നല്ല.
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ രാമക്ഷേത്ര നിര്‍മാണ മധ്യസ്ഥനായി ഇപ്പോള്‍ രംഗത്തുവന്നതും വെറുതെയല്ല. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാവണം. ശ്രീ ശ്രീ രവിശങ്കര്‍ ആര്‍.എസ്.എസ് നിര്‍മിതിയാണെന്ന ആക്ഷേപം യുക്തിഭദ്രമായി ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. ശ്രീരാമന്റെ പേരില്‍ ഇന്ത്യയില്‍ നടന്ന കൊടുംവഞ്ചനയും കൊലയും എങ്ങനെ നിലനിര്‍ത്താനാവുമെന്നാണ് ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.
തങ്ങള്‍ നടത്തുന്ന യാഗങ്ങള്‍ രാക്ഷസന്മാര്‍ അലങ്കോലപ്പെടുത്തുന്നതായി ദേവന്മാര്‍ ചതുര്‍മുഖനായ ബ്രഹ്മാവിനോടു പരാതിപ്പെടുന്നു. ബ്രഹ്മാവ് വിഷ്ണുവിനെ സമീപിച്ച് ഈ അഭ്യര്‍ഥന ആവര്‍ത്തിക്കുന്നു. വിഷ്ണു ഭൂമിയില്‍ രാമനായി ജനിച്ചു രാക്ഷസരാജാവായ രാവണനെ കൊല്ലുകയും ചെയ്തു. ഇതാണു രാമായണകഥയുടെ സാരം. രാമന്‍ ദൈവമാണെന്നും നന്മയുടെ മനുഷ്യരൂപമാണെന്നും തിന്മയുടെ പ്രതിബിംബമായ രാവണനിഗ്രഹകനാണെന്നും വിശ്വസിക്കുന്നര്‍ എങ്ങനെയാണു പള്ളി പൊളിച്ചു കലാപമുണ്ടാക്കി മുസ്‌ലിംകളെ കൊന്നൊടുക്കുന്നത്.

അതു രാമഭക്തിയല്ലല്ലോ രാമനിന്ദയല്ലേ. ദൈവം ജനിച്ചു എന്നു കരുതുന്ന അയോധ്യയില്‍ കൈയേറ്റം നടത്തി എങ്ങനെയാണൊരു പള്ളി പണിയാനാവുക. രാമകഥ തന്നെ ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ് പൊളിച്ചുനേടിയ പിന്‍ബലത്തില്‍ സൗത്ത് ബ്ലോക്കിലെത്തിയ ബി.ജെ.പിക്കു രാമക്ഷേത്രവിലാസത്തില്‍ 2019 മറികടക്കാനാവുമോ എന്നാണ് ഇപ്പോഴത്തെ പരീക്ഷണം.
അയോധ്യ തര്‍ക്കത്തില്‍ കോടതി തീര്‍പ്പ് അംഗീകരിക്കുമെന്നു മുസ്‌ലിം നേതാക്കളും സംഘടനകളും വ്യക്തമാക്കിയിരിക്കെ യമുനാ നദീതീരം കണ്‍വന്‍ഷന്‍ നടത്തി കോടതികളെ വെല്ലുവിളിച്ച ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥം പറഞ്ഞുതീര്‍ക്കാനല്ല മറിച്ചു കുളംകലക്കി കുറച്ചുകൂടി മുസ്‌ലിംകളെ കൊന്നുതള്ളാന്‍ വഴി തുറക്കാനുള്ള പുറപ്പാടിലാണ്. പീഡനവിഭ്രാന്തി സൃഷ്ടിച്ചു മുസ്‌ലിംകളെ ഷണ്ഡീകരിക്കാനോ തീവ്രവാദികളാക്കാനോ സാധിച്ചാല്‍ വര്‍ഗീയ ധ്രുവീകരണപ്രചാരകര്‍ക്കു സൗകര്യമായി. ഇന്ത്യ ഗുണം പിടിക്കരുതെന്ന് ആഗ്രഹിക്കുന്ന പ്രതിലോമശക്തികളുടെ എല്ലാ ഒത്താശയും ഇത്തരം നാടകങ്ങള്‍ക്ക് എക്കാലത്തും ഉണ്ടാവാറുണ്ട്. ഭരണഘടനയുടെ മഹത്വം മാനിക്കാതെ അന്ധമായ ദേശീയവാദം ഉയര്‍ത്തി നടത്തുന്ന ഇന്നത്തെ സമീപനങ്ങള്‍ ഇന്ത്യയുടെ യശസ്സ് കെടുത്താനേ ഉപകരിക്കൂ.
സോളാറും സരിതയും ഐ.എസ്സും അതിനിടെ നിറംമങ്ങിയ ആവര്‍ത്തനവിരസതയായി കടന്നുപോയി. ഇന്ത്യന്‍ മുസ്‌ലിംകളെ ഐ.എസ്സിന് ഒട്ടും സ്വാധീനിക്കാനായിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നടത്തിയ പ്രസ്താവന കുമ്മനവും സംഘവും പലതവണ വായിക്കണം. വിരലിലെണ്ണാന്‍ മാത്രമുള്ളവര്‍ കാണിച്ച ചരിത്രപരമായ മണ്ടത്തരം ചൂണ്ടിക്കാട്ടി ഇസ്‌ലാമിക തീവ്രവാദം ജിഹാദികള്‍ എന്നൊക്കെ പറഞ്ഞു നടക്കുന്ന കുമ്മനവും കൂട്ടരും ഇനിയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം തിരിച്ചറിഞ്ഞ് അതിലേര്‍പ്പെടണം.
സരിത കൊടുത്ത ബലാത്സംഗ ലിസ്റ്റ് അപ്പടി റിക്കാര്‍ഡാക്കിയ അന്വേഷണക്കമ്മിഷന്റെ നടപടിയില്‍ ചില പോരായ്മകള്‍ കാണാതിരുന്നുകൂടാ. ഉമ്മന്‍ചാണ്ടിയടക്കം ഈ റേപ്പിങ് ലിസ്റ്റിലുണ്ട്. കമ്മിഷന്‍ വഴിവിട്ടാണു സരിതയുടെ പക്ഷം പറഞ്ഞത്. സുന്ദരിയാണ്, ആരെയും ആകര്‍ഷിക്കും, വാക്ചാതുരിയുണ്ട് എന്നിങ്ങനെ പോകുന്നു പരാമര്‍ശങ്ങള്‍.
കേരള സംസ്ഥാനം രൂപീകരിച്ചതില്‍പ്പിന്നെ 135 കമ്മിഷനുകള്‍ രൂപീകരിച്ചു കോടിക്കണക്കിനു രൂപ ചെലവഴിച്ചു. ചിലതു ചിതലരിച്ചു. ചിലതു മേശപ്പുറത്തു വച്ചു. അപൂര്‍വം ചിലതില്‍ തുടര്‍നടപടിയായി. സോളാര്‍ കമ്മിഷനുതന്നെ ഏഴുകോടി രൂപ ചെലവായെന്നാണു കണക്കാശാന്മാര്‍ പറഞ്ഞുകാണുന്നത്.
'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി'. നികുതി കൊടുത്തു തുലഞ്ഞുനില്‍ക്കുന്ന പാവം പൗരന്മാരെ കൊള്ളയടിക്കുന്ന നിയമാനുസൃത സംഘമായി ഭരണകൂടങ്ങള്‍ മാറുകയാണ്. സരിത, ശശികല നല്ല വായനക്കാരുള്ള മാറ്ററായി. ചാനലില്‍ കണ്ണുംനട്ടു കാണാനിരുന്നവരും ധാരാളം. പ്രസിദ്ധ ഫ്രഞ്ച് നോവലിസ്റ്റ് മോപ്പസാങ്ങിന്റെ നോവലിലെ കഥാപാത്രങ്ങളെല്ലാം എന്തുകൊണ്ടാണു ദുര്‍നടത്തക്കാരികളായതെന്ന് ഒരു സുഹൃത്ത് മോപ്പസാങ്ങിനോടു ചോദിച്ചു. സല്‍സ്വഭാവികളായ സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ക്കും താല്‍പ്പര്യമില്ല, അതുതന്നെ കാര്യം എന്നായിരുന്നു മോപ്പസാങ്ങിന്റെ മറുപടി.
ആധുനിക മനുഷ്യര്‍ക്കവകാശപ്പെട്ടതല്ലേ ലഭിക്കുകയുള്ളൂ. ഇന്ത്യയിലിപ്പോഴും ബി.പി.എല്‍ കാര്‍ഡിനായുള്ള മുറവിളി തുടരുന്നു. കഞ്ഞിക്ക് അരി കിട്ടാനുള്ള ബദ്ധപ്പാടിലാണവര്‍.
ആരാന്റെ ഊരയില്‍പോലും കയറിക്കിടക്കാനാവില്ല. ജന്മിത്വവും ഇല്ലാതായി. അനേകലക്ഷം ബാല്യങ്ങള്‍ അക്ഷരവെളിച്ചം നിഷേധിക്കപ്പെട്ട് ഇഷ്ടികച്ചൂളയിലും കന്നുകാലികളെ മേച്ചും കഴിയുന്നു. ഓക്‌സിജന്‍പോലും കിട്ടാതെ കുരുന്നുകള്‍ കൂട്ടത്തോടെ മരണമടയുന്നു. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയം ഭ്രമണം ചെയ്തതു ജനങ്ങള്‍ക്കൊപ്പമല്ല, അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കൊപ്പമല്ല. വൈകാരികതകള്‍ ഊതിക്കാച്ചിയെടുത്തു സാധാരണക്കാരെ വീണ്ടും വീണ്ടും വഴിപിഴപ്പിക്കുന്നു, വഞ്ചിക്കുന്നു. പൊതുബോധം വികസിതമാവാതെ ജനാധിപത്യം പുലരില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  14 days ago