ബംഗളൂരു വിമാനത്താവളത്തില്‍ തീവ്രവാദികളുണ്ടെന്ന് കരിപ്പൂര്‍ ഡയരക്ടര്‍ക്ക് കത്ത്
കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവളത്തില്‍ രണ്ട് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്‍ക്ക് അജ്ഞാതന്റെ കത്ത്. ബുധനാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയില്‍നിന്ന് തപാലില്‍ കരിപ്പൂര്‍ വിമാനത്താവള ഡയരക്ടര്ക്കായി എത്തിയ കത്തിലാണ് തീവ്രവാദികളുടെ വിവരണങ്ങളുള്ളത്.
ഡല്‍ഹിയില്‍നിന്ന് രണ്ട് തീവ്രവാദികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തി സമീപത്തെ ആല്‍ഫ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഈ വിവരം അറിയിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ആരെഴുതിയതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കൊണ്ടോട്ടിയില്‍നിന്ന് പോസ്റ്റ് ചെയ്തതാണെന്ന് കണ്ടെത്തി. ഇംഗ്ലീഷിലാണ് വിവരങ്ങള്‍ എഴുതിയിരിക്കുന്നത്.
കത്തുകിട്ടിയ ഉടനെ വിവരം എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജെ.ടി രാധാകൃഷ്ണ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലും(ഡി.ജി.സി.എ) ബംഗളൂരു വിമാനത്താവളത്തിലും, കേന്ദ്ര സുരക്ഷാ സേനയിലും അറിയിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷാസേന പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."