നികുതിവെട്ടിക്കാന്‍ വ്യാജരേഖ: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വ്യാജരേഖ നിര്‍മിച്ചതിന് ബി.ജെ.പി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. സുരേഷ്ഗോപി നല്കിയ രേഖകള്‍ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പുതുച്ചേരിയില്‍ തനിക്ക് ഫഌറ്റ് ഉണ്ടെന്നായിരുന്നു സുരേഷ്ഗോപി അറിയിച്ചിരുന്നത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ അവിടെ അപ്പാര്ട്ട്മെന്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മറ്റൊരു സംസ്ഥാനത്തുനിന്ന് വാങ്ങുന്ന വാഹനം 13 മാസത്തിനകം സ്വന്തം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ആദ്യത്തെ കാര്‍ ഏഴു വര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി രജിസ്ട്രേഷനിലാണ് സുരേഷ്ഗോപി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."