ബന്ധുക്കളെ വിളിച്ചറിയിച്ച് മലയാളി യുവതി ബഹ്റൈനില്‍ ആത്മഹത്യചെയ്തു
മനാമ: ബഹ്റൈനില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്ന മലയാളി യുവതി ആത്മഹത്യ ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി (30) ആണ് മരിച്ചത്. അദ്ലിയ പ്രവിശ്യയിലെ ഒരു ബാര്‍ ഹോട്ടലില്‍ 7 മാസം മുമ്പാണ് യുവതി ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചു താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞതായി വിവരമുണ്ട്.
ഇതേ തുടര്‍ന്ന് ബഹ്റൈനിലുള്ള സഹോദര ഭാര്യ അടക്കമുള്ളവര്‍ ഇവര്‍ താമസിച്ചിരുന്ന ഫഌറ്റിലെത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ജിനി മരിച്ചിരുന്നു. ഭര്‍ത്താവ് ഖത്തറില്‍ ജോലി ചെയ്യുകയാണ്. മക്കള്‍ നാല് പേര് നാട്ടിലാണ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."