സുനിലിന്റെ മൃതദേഹം കണ്ടെത്തി
നീലേശ്വരം: അഴിമുഖത്തുനിന്ന് തിരമാലയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തി. അഴിത്തലയില്‍ നിന്നും എട്ടു നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.
കടല്‍ക്ഷോഭത്തില്‍പ്പെട്ട് ദിശമാറി മഹാരാഷ്ട്രയില്‍ എത്തിപ്പെട്ട നൂറുകണക്കിന് ബോട്ടുകളിലൊന്ന് കന്യാകുമാരിയിലേക്ക് തിരിച്ച് പോകുംവഴിയാണ് ബോട്ടിലുള്ളവര്‍ മൃതദേഹം കണ്ടത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ എസ്.ഐ രാജീവന് വലിയ വലിയവളപ്പില്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രകാശന്, ഉണ്ണിരാജന്, ഫിഷറീസ് വകുപ്പ് റെസ്ക്യൂ ബോട്ട് ജീവനക്കാരായ മനു, ധനീഷ്, നാരായണന്, കണ്ണന് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കരയിലെത്തിച്ചത്. ജില്ലാ കലക്ടര്‍ ജീവന് ബാബു സ്ഥലത്ത് എത്തിയിരുന്നു.
പുതിയ വളപ്പ് കടപ്പുറത്തെ വിജയന്റെയും ലീലയുടെയും മകനാണ്. ഭാര്യ: രുക്മിണി. ആറുമാസം പ്രായമായ മകനുണ്ട്. സഹോദരന്: പ്രശാന്തന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."