HOME
DETAILS

ദ.കൊറിയയില്‍ മത്സ്യബന്ധന ബോട്ടും ഇന്ധന കപ്പലും കൂട്ടിയിടിച്ച് 13 മരണം

  
backup
December 03 2017 | 19:12 PM

%e0%b4%a6-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-2


സിയൂള്‍: ദക്ഷിണ കൊറിയയില്‍ മത്സബന്ധന ബോട്ടും ഇന്ധന കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ദ.കൊറിയയുടെ പടിഞ്ഞാറന്‍ തീരത്തായിരുന്നു സംഭവം. 20 തൊഴിലാളികളും രണ്ട് ജീനക്കാരുമടക്കം യാത്ര തിരിച്ച സിയോചാങ്-1 എന്ന പേരിലുള്ള മത്സ്യബന്ധന ബോട്ട് 336 ടണ്‍ ഭാരമുള്ള ടാങ്കറിലിടിച്ചു മറിയുകയായിരുന്നു. നാവി ഹെലികോപ്ടറും നിരവധി കപ്പലുകളും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായവരില്‍ ബോട്ട് ക്യാപ്റ്റനുമുണ്ട്.
മത്സ്യബന്ധന ബോട്ട് തീരത്തുനിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് അപകടമുണ്ടായതെന്ന് ദ.കൊറിയ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ടാങ്കര്‍ കപ്പലില്‍ ആളപായമോ പരുക്കോ സംഭവിച്ചിട്ടില്ല. അപകട കാരണം വ്യക്തമല്ല. ജലത്തിന്റെ ശീതനില ഉയര്‍ന്നത് ആളപായം വര്‍ധിക്കാനിടയാക്കിയതായി അധികൃതര്‍ പറഞ്ഞു.2015ല്‍ ജെജുവിനടുത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 15 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു ശേഷം ദ.കൊറിയയിലെ ഏറ്റവും വലിയ ബോട്ടപകടമാണിത്. ഒരു വര്‍ഷം മുന്‍പ് യാത്രാകപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം 300 പേര്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago