വിവാദം വേണ്ട; ദുരിതാശ്വാസ പാക്കേജ് പരിഗണിക്കും:നിര്‍മല സീതാരാമന്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ കുറിച്ച് വിവാദം വേണ്ടെന്നും അര്‍ഹമായ നടപരിഹാരം നല്‍കുന്നതിനു കേന്ദ്രം ഇടപെടുമെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പരസ്പരം പഴിചാരേണ്ടതില്ല. മറ്റുതീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം പരിഗണിക്കുമെന്നും പ്രതിരോധമന്ത്രി ഉറപ്പുനല്‍കി. ദുരിതബാതിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ചുഴലി കൊടുങ്കാറ്റടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള സാങഅകേതിക വിദ്യ മെച്ചപ്പെട്ടതല്ല. അതിനാല്‍, മുന്നറിയിപ്പു സംബന്ധിച്ച തര്‍ക്കം വേണ്ട. നൂറുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചുഴലി കൊടുങ്കാറ്റ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ശാസ്ത്രഞ്ജരാണ് മുന്നറിയിപ്പ് നല്‍കേണ്ടത്. വളരെ നേരത്തെ മുന്നറിയിപ്പ് ലഭിച്ചാല്‍ നന്ന്. ഇതില്‍ നാം ഒരുപാട് മുനിനോട്ടു പോകേണ്ടതുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പൂന്തുറയിലെത്തിയ കേന്ദ്ര മന്ത്രി പള്ളി വികാരിയുമായും ജനങ്ഹളുമായും കൂടിക്കാഴ്ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."