HOME
DETAILS

സാക്ഷര കേരളത്തില്‍ ജലമലിനീകരണത്തിന്റെ അളവ് 33 ശതമാനം; തമിഴ്‌നാട്ടില്‍ നാല് ശതമാനം

  
backup
December 06 2017 | 08:12 AM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%ae%e0%b4%b2%e0%b4%bf

 

വടക്കാഞ്ചേരി: സാക്ഷര കേരളത്തില്‍ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ അപകടകരമായ രീതിയില്‍ മണ്ണും ജലവും മലിനപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഡോ.പി.കെ ബിജു എം.പി പറഞ്ഞു. സംസ്ഥാനത്തെ 44 നദികളും വിഷവസ്തുക്കളുടെ ഉറവിട കേന്ദ്രങ്ങളാണ്. ഒഴുക്ക് നിലച്ച് മരണാസന്നമായ നിലയിലാണ് നദികള്‍. സാക്ഷരതയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള സംസ്ഥാനത്ത് ജലമലിനീകരണം 33 ശതമാനമായി കുതിച്ചുയരുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത് വെറും നാല് ശതമാനമാണെന്നും ബിജു കൂട്ടി ചേര്‍ത്തു.
ഭൂമിക്കായുള്ള കരുതല്‍ മണ്ണില്‍ നിന്നേ തുടങ്ങാം എന്ന സന്ദേശവുമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണത്തിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി ചാത്തന്‍ചിറ മിനി ഡാം പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.കെ ബിജു. അമൂല്യ പ്രകൃതിസമ്പത്തായ മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനമനസുകളിലെത്തിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്രസഭ 2014 മുതലാണ് ഡിസംബര്‍ അഞ്ച് ലോക മണ്ണ് ദിനമായി ആചരിക്കുന്നത്. മണ്ണിന്റെ ആരോഗ്യ പരിപാലനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ നിരവധി പദ്ധതികളാണ് സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നത്.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. കേന്ദ്രാവിഷ്‌കൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയില്‍ ജില്ലാ മണ്ണ് പര്യവേഷണ വിഭാഗം നഗരസഭയിലെ കര്‍ഷകര്‍ക്കായി തയ്യാറാക്കിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും നടന്നു.
നീര്‍ത്തട പദ്ധതിയിലെ ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണനും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോറും നിര്‍വഹിച്ചു.
നഗരസഭ നീര്‍ത്തട ഭൂപടം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ കൈമാറി. കഴിഞ്ഞ ദിവസം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന പെയിന്റിങ്ങ് , പ്രശ്‌നോത്തരി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റുമാരായ മീന ശലമോന്‍, എം.കെ ശ്രീജ ചേര്‍ന്ന് നിര്‍വഹിച്ചു.
ലൈല നസീര്‍, എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, ജയ പ്രീത മോഹന്‍, ടി.എന്‍ ലളിത, കെ. അജിത്കുമാര്‍, എം.എച്ച് അബ്ദുള്‍ സലാം, ജില്ലാ മണ്ണ് പര്യവേഷണ ഓഫീസര്‍മാരായ എന്‍.വി ശ്രീകല, സുധീര്‍ ബാബു , പ്രിന്‍സ് ടി. കുര്യന്‍, വി. ജയകുമാര്‍, ധന്യ, അനീഷ, അനീഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, പി.ഡി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക പ്രദര്‍ശനം, മണ്ണ് റിവ് പ്രദര്‍ശനം നടന്നു. പച്ചക്കറി കൃഷിയിലെ നൂതന സാധ്യതകള്‍, മണ്ണ് ജലസംരക്ഷണം വരും തലമുറക്ക് വേണ്ടി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. പച്ചക്കറി തൈകളുടെ വിതരണവും ഉണ്ടായി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago