HOME
DETAILS

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

  
backup
December 07, 2017 | 1:29 AM

%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%82%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും കണ്ടെത്താനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടെ കൊച്ചിയില്‍ രണ്ടു ബോട്ടുകള്‍ കൂടി തിരിച്ചെത്തി. തോപ്പുംപടി ഹാര്‍ബറിലാണ് രണ്ടു ബോട്ടുകള്‍ തിരിച്ചെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.
23പേരാണ് ഇതിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കുകളൊന്നുമില്ല. സാധാരണ മത്സ്യബന്ധനത്തിനു ശേഷം മടങ്ങുന്ന രീതിയിലാണ് ഇവര്‍ മടങ്ങി വന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് സംഘത്തിലുള്ളത്. പൊലിസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് സംസ്ഥാനതല കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513. കണ്‍ട്രോള്‍ റൂമില്‍നിന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പുറത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. പൊലിസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍ നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം കണ്ടെടുത്ത് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച നാല് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago