HOME
DETAILS
MAL
തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം:10 പേര്‍ മരിച്ചു
backup
December 07 2017 | 02:12 AM
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ വാനടിച്ച് 10 പേര്‍ മരിച്ചു. ഡ്രൈവറടക്കം ഗുരുതരമായി പരുക്കേറ്റ 5 പേരെ തിരുച്ചിറപ്പള്ളിയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അർദ്ധരാത്രി മധുര- തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ തുവരന്‍കുറിച്ചിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവര്‍ നാഗര്‍കോവില്‍ സ്വദേശികളാണ്. നാഗര്‍കോവിലില്‍ നിന്നും തിരുപ്പതിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. മരിച്ചവരില്‍ 3 സ്ത്രീകളും 2 കുട്ടികളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."