ആമസോണ്‍ നദികളില്‍ ഇനിയെത്ര പിങ്ക് ഡോള്‍ഫിനുകള്‍
ജലവൈദ്യുത പദ്ധതികളുടെ ഭീഷണികളും മലിനീകരണവും മത്സ്യബന്ധനവും മൂലം വംശനാശഭീഷണി നേരിടുന്ന ഒന്നാണ് ആമസോണ്‍ പിങ്ക് ഡോള്‍ഫിന്‍. നിലവില്‍ വളരെ കുറച്ച് എണ്ണം പിങ്ക് ഡോള്‍ഫിനുകള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത്. ഇത്തരത്തില്‍ ആമസോണ്‍ നദികളില്‍ അവശേഷിക്കുന്ന പിങ്ക് ഡോള്‍ഫിനുകളെ ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തി അവയെ നിരീക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പ്രധാനമായും ഇതിന്റെ എണ്ണമെടുക്കുക, ഇതിന്റെ സവിശേഷതകള്‍ തിരിച്ചറിയുക എന്നതാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഇതിനെ മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്ത വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
നദീജല ഡോള്‍ഫിനില്‍പ്പെട്ട ഏറ്റവും വലിയ സ്പീഷീസാണ് ആമസോണില്‍ കണ്ടുവരുന്നത്. ബോട്ടോ, പിങ്ക് ഡോള്‍ഫിന്‍, ആമസോണ്‍ ഡോള്‍ഫിന്‍ എന്നിങ്ങനെയെല്ലാം ഇവ അറിയപ്പെടുന്നുണ്ട്. പ്രായമായ ഡോള്‍ഫിനുകള്‍ക്ക് ഏകദേശം 185 കിലോഗ്രാം വരെ ഭാരമുണ്ടാകും.
നിലവില്‍ 11 ഡോള്‍ഫിനുകളെ ഗവേഷക സംഘം നിരീക്ഷിക്കുന്നുണ്ട്. പ്രധാനമായും ഇവയുടെ സഞ്ചാരം, രീതികള്‍, വിവരങ്ങള്‍ കൈമാറല്‍ തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."