HOME
DETAILS
MAL
അതിരപ്പള്ളിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമെന്ന് എം.എം മണി
backup
December 07 2017 | 11:12 AM
ഇടുക്കി: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യൂതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യൂതി മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അതുതന്നെയാണ്. ഇതുസംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും എം.എം മണി പറഞ്ഞു.
ഇടുക്കിയിലെ കുറുഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അതോടൊപ്പം നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന കര്‍ഷകരുടെ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഇവയ്ക്കെല്ലാം പരിഹാരം കാണണം. ഇക്കാര്യങ്ങളാണ് വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കാന്‍ പോകുന്നത്. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."