ബി.ജെ.പി നേതാക്കളില്‍ ചിലര്‍ ഐ.എസ് ഭീകരരെ പോലെയെന്ന് കര്‍ണാടക മന്ത്രി
ബംഗളൂരു: ഐ.എസ് ഭീകരരെപോലെയാണ് ചില ബി.ജെ.പി നേതാക്കളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി.
എന്നാല്‍ എല്ലാ ബി.ജെ.പി നേതാക്കളും ഇത്തരത്തിലാണെന്ന് തനിക്ക് അഭിപ്രായമില്ല. താന്‍ പറയുന്നത് ഏതാനും ചില ബി.ജെ.പി നേതാക്കളെക്കുറിച്ച് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വോട്ടിനുവേണ്ടി ചെരുപ്പ് നക്കാനും തയാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ബി.ജെ.പി നേതാക്കള്‍ ഭീകരരാണെന്ന് അദ്ദേഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരേ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരില്‍ ജിഹാദി പ്രവര്‍ത്തനവുമായി നിലനില്ക്കുന്നവരുണ്ടെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പരാമര്‍ശത്തിന് ബി.ജെ.പി മറുപടി നല്‍കിയിരുന്നത്.
എന്നാല്‍ ഇന്നലെ ഐ.എസ് പരാമര്‍ശം നടത്തിയ മന്ത്രി, താനാണ് ആദ്യമായി ബി.ജെ.പിക്കെതിരേ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."