HOME
DETAILS
MAL
ടോം ജോസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിപ്പിച്ചു
backup
December 10 2017 | 08:12 AM
കൊച്ചി: അനധികൃത സ്വത്ത് കേസില്‍ അഡി ചീഫ് സെക്രട്ടറി ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ടോം ജോസിന് കുടുംബപരമായ സ്വത്ത് മാത്രമാണുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ഉടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കും.
2010 മുതല്‍ 2016 വരെ ടോം ജോസ് 1.19 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പരാതി സാധൂകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ടോം ജോസിനെ നേരത്തെ എട്ടരമണിക്കൂര്‍ വിജിലന്‍സ് പ്രത്യേക അന്വഷണ സംഘം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."